ഹിമാചല്‍ പ്രദേശില്‍ റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ യുവതി കൊക്കയിലേക്ക് വീണു. ഹിമാചല്‍ പ്രദേശിലെ ചമ്ബ ജില്ലയിലാണ് സംഭവം. പർവതങ്ങള്‍ക്കിടയിലുള്ള ഒരു മലയിടുക്കില്‍ നിന്ന് ഒരു റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ യുവതി കാല്‍ തെറ്റി വീഴുകയായിരുന്നു. പൂജ എന്ന യുവതിയാണ് വീണത്.

‘ബേപനാ പ്യാർ ഹേ’ എന്ന ബോളിവുഡ് ഗാനത്തിന് ചുവടുവെക്കുന്നതിനിടെയാണ് അപകടം. ഇതിനിടെ കാല്‍തെറ്റി ആഴത്തിലേക്ക് ഉരുണ്ട് വീണു. പെണ്‍കുട്ടി സുരക്ഷിതയാണെന്നാണ് റിപ്പോർട്ടുകള്‍. നിറയെ പുല്ലുണ്ടായിരുന്നതിനാല്‍ നിസാരമായ പരിക്കേയുള്ളൂവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താൻ സുഖമായിരിക്കുന്നുവെന്ന് സ്ഥിരീകരിക്കാൻ പൂജ മറ്റൊരു വീഡിയോ പുറത്തുവിട്ടതായി റിപ്പോർട്ടുണ്ട്. വഴുതിവീണാണ് വീണതെന്ന് അവർ പറഞ്ഞു. പരിക്കേല്‍ക്കാതെ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് വലിയ ഭാഗ്യമാണെന്നും അവള്‍ പറഞ്ഞു.ജൂലൈയില്‍, മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ കുംഭെ വെള്ളച്ചാട്ടത്തില്‍ ഇൻസ്റ്റാഗ്രാം റീല്‍ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ ട്രാവല്‍ ഇൻഫ്ലുവൻസർ മരിച്ചിരുന്നു. ചിത്രീകരണത്തിനിടെ 300 അടി താഴ്ചയിലേക്ക് വീണായിരുന്നു ദാരുണാന്ത്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക