വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സർക്കാർ പുറത്തുവിട്ട ചെലവ് സംബന്ധിച്ച കണക്കില്‍ വ്യാപക പൊരുത്തക്കേട്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് അവശ്യവസ്തുക്കള്‍ ഒഴുകിയപ്പോഴും വിവിധ ഇനങ്ങളില്‍ സംസ്ഥാന സർക്കാരിന് വൻ തുക ചെലവായിട്ടുണ്ടെന്നാണ് സർക്കാർ പുറത്തുവിട്ട കണക്കില്‍ പറയുന്നത്. ദുരിതാശ്വാസ ക്യാമ്ബില്‍ വസ്ത്രത്തിന് മാത്രം 11 കോടി രൂപ ചെലവായെന്നാണ് പറയുന്നത്.

17 ക്യാമ്ബുകളിലായി 4102 ആളുകളാണ് താമസിച്ചിരുന്നതെന്ന് സംസ്ഥാന സർക്കാർ രേഖയില്‍ തന്നെ പറയുന്നു. 11 കോടി രൂപ വസ്ത്രത്തിന് ചെലവായെന്ന് പറയുമ്ബോള്‍, ഒരാള്‍ക്ക് 26,816 രൂപയുടെ വസ്ത്രം വാങ്ങിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാമ്ബില്‍ വസ്ത്രവും മറ്റ് അവശ്യ വസ്തുക്കളും സൗജന്യമായി വിതരണം ചെയ്തിരിക്കെയാണ് സംസ്ഥാന സർക്കാരിന്റെ ഈ കണക്ക് പുറത്ത് വന്നിരിക്കുന്നത്. ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കണക്കുകള്‍ വിശദീകരിച്ചിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്യാമ്ബില്‍ ഭക്ഷണത്തിനുവേണ്ടി മാത്രം എട്ട് കോടി രൂപ ചെലവാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. ക്യാമ്ബിലുള്ള 4,102 പേരുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി എട്ട് കോടി ചെലവായെന്നും പറയുന്നു. ക്യാമ്ബില്‍ ജനറേറ്റർ സ്ഥാപിച്ച വകയില്‍ ഏഴ് കോടി രൂപയും സർക്കാർ ചെലവാക്കിയതായി കാണിച്ചിട്ടുണ്ട്.ദുരിതബാധിത ഗ്രാമപഞ്ചായത്ത് വാർഡുകളിലെ കുടുംബങ്ങളുള്ള വീടുകളില്‍ താമസിക്കുന്നവർക്ക് 30 ദിവസം കുടിവെള്ളം നല്‍കുന്നതിന് ഏകദേശം മൂന്ന് കോടി രൂപ ചെലവായതായും സർക്കാർ വ്യക്തമാക്കുന്നു.

ദുരന്ത രക്ഷാപ്രവർത്തനങ്ങളുടെയും പുനരധിവാസത്തിന്റെയും മറവിൽ വ്യാപകമായ കൊള്ളയാണ് നടന്നതെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രളയ ഫണ്ട് വെട്ടിപ്പിന്റെ കാര്യത്തിൽ നടന്ന പോലെ വലിയ അഴിമതിയാണ് നടന്നതെന്ന് കണക്കുകൾ വിലയിരുത്തിയാൽ മനസ്സിലാക്കാൻ സാധിക്കും. ഇത്തരത്തിൽ വലിയ സാമ്പത്തിക ലാഭം നേടിയെടുത്തത് ഭരണകൂടത്തിന്റെ ഗുണഭോക്താക്കളായ സിപിഎം നേതാക്കൾ ആണെന്ന് വേണം സ്വാഭാവികമായും സംശയിക്കാൻ. സാമ്പത്തിക പ്രതിസന്ധിയിലും ദുരന്തമുഖത്തും വിറങ്ങലിച്ചു നിൽക്കുമ്പോഴും അഴിമതിക്കും കൊള്ളയ്ക്കും ഒരുങ്ങുന്ന ഒരു അവസരവും ഭരണം പ്രമുഖ കക്ഷികൾ പാഴാക്കുന്നില്ല എന്നാണ് കേരളം തിരിച്ചറിയേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക