2017ലെ നീറ്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ യുവ ഡോക്ടര്‍ മരിച്ച നിലയില്‍.സെന്‍ട്രല്‍ ഡല്‍ഹിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ എംഡി വിദ്യാര്‍ത്ഥിയും റേഡിയോളജി-പിജിയില്‍ ജൂനിയര്‍ റസിഡന്റുമായ നവ്ദീപ് സിങ്ങിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 25 കാരനായ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുകയായിരുന്നു.
നവ്ദീപ് സിങ്ങിനെ പാര്‍സി അഞ്ജുമാന്‍ ഗസ്റ്റ് ഹൗസിലെ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോണ്‍ കോളുകളോട് മകന്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്ന് നവദീപിന്റെ പിതാവ് മകനെ അന്വേഷിക്കാന്‍ ഒരു സുഹൃത്തിനെ അയക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വാതില്‍ അകത്തുനിന്നും പൂട്ടിയിട്ടിരിക്കുന്നതായി കണ്ട സുഹൃത്ത് ചവിട്ടി തുറന്ന് നോക്കിയപ്പോഴാണ് നവദീപിന്റെ മൃതദേഹം കണ്ടെത്തിയത്.
ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. 2017ലെ നീറ്റ് യുജി പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ത്ഥിയായിരുന്നു നവദീപ്.എംഎഎംസിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ അദ്ദേഹം റേഡിയോളജിയില്‍ പിജി ചെയ്യുകയായിരുന്നു.

















