സ്കൂട്ടർ യാത്രികയെ കാർ ഇടിച്ചുവീഴ്‌ത്തി കൊന്ന കേസിലെ പ്രതി ഒളിവില്‍. കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിലാണ് സംഭവം.കാറിടിച്ച്‌ റോഡില്‍ വീണ സ്തൂട്ടർ യാത്രികരുടെ ശരീരത്തിലൂടെ വാഹനം മനഃപൂർവം കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു യുവാവ്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ മരിച്ചു. ഇന്നലെ (15ന്) വൈകിട്ട് 5.30-ഓടെയാണ് സംഭവം.

കരുനാഗപ്പള്ളി വെളുത്തമണ്‍ സ്വദേശിയായ അജ്മലാണ് കാർ ഓടിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. കാറിടിച്ച്‌ കൊലപാതകം നടത്തിയ പ്രതി ഒളിവിലാണ്. സ്കൂട്ടർ ഓടിച്ച യുവതിയും പരിക്കേറ്റ് ചികിത്സയിലാണ്. റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അമിതവേഗത്തിലെത്തിയ കാർ ഇവരെ ഇടിച്ചുവീഴ്‌ത്തിയത്. തുടർന്ന് ആളുകള്‍ കൂടിയതോടെ റോഡില്‍ കിടന്നിരുന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി യുവാവ് രക്ഷപ്പെടുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിൽ നിന്ന് ഇടക്കുളങ്ങര വരെ നിരവധി ആളുകളെയും വാഹനങ്ങളെയും ഇടിച്ച സംഭവം ഒരാളുടെ നില അതീവ ഗുരുതരം

Posted by കടത്തൂർ റഹിം on Sunday, September 15, 2024

പ്രതിക്കൊപ്പം ഒരു വനിത ഡോക്ടറുമുണ്ടായിരുന്നു. ഇവരെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. മറ്റൊരു വനിത ഡോക്ടറുടെ വാഹനത്തിലാണ് ഇരുവരും യാത്ര ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക