കേന്ദ്ര സർക്കാർ അഭിഭാഷക പാനലില്‍ ചാണ്ടി ഉമ്മൻ എംഎല്‍എ. നാഷണല്‍ ഹൈവേ അതോറിറ്റി പാനലിലാണ് ഇടം നേടിയത് 63 അംഗ പാനലില്‍ 19-ാമനായാണ് ചാണ്ടി ഉമ്മൻ ഉള്ളത്. പാനലിലുള്ളത് പുതുപ്പള്ളി എംഎല്‍എയാണെന്ന് എൻഎച്ച്‌എഐ സ്ഥിരീകരിച്ചു.
ഇതാദ്യമായാണ് ഉന്നത കോണ്‍ഗ്രസ് നേതാവ് കേന്ദ്ര സർക്കാർ പാനലില്‍ ഉള്‍പ്പെടുന്നത്. മുൻപ് താൻ ഈ പാനലില്‍ ഉണ്ടായിരുന്നെന്നും പുതുക്കി ഇറക്കിയപ്പോള്‍ വീണ്ടും ഉള്‍പ്പെടുത്തിയതാകാമെന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
അതേസമയം ബിജെപി അഭിഭാഷകർക്കിടയില്‍ ഇത് വലിയ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിനുള്ളിലും വിഷയം ചർച്ചയാകാനും സാധ്യതയുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















