സീറോ മലബാർ സഭയുടെ ഇരങ്ങാലക്കുട രൂപതാംഗമായ ഫാദർ റീസ് വടാശ്ശേരിക്കെതിരെ പോസ്കോ കേസ്. മാള പ്ലാവിൻമുറി സെന്റ്മേരീസ്‌ പള്ളി വികാരിയായിരുന്ന ഇയാള്‍ കഴിഞ്ഞ വർഷം പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കഴിഞ്ഞ ഒരു വർഷമായി ഇയാള്‍ പെണ്‍കുട്ടിയെ നിരന്തര പീഡനത്തിന് വിധേയമാക്കിയിരുന്നു. മാനസികമായി തകർന്ന കുട്ടി സ്കൂളിലെ തൻ്റെ കൂട്ടുകാരികളോട് വിവരം പറഞ്ഞിരുന്നു. അവരാണ് മാതാപിതാക്കളെ വിവരമറിയിച്ചത്. കഴിഞ്ഞ ആഴ്ച പരാതി നല്‍കിയെങ്കിലും പ്രതി ഒളിവില്‍ പോയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈദികനെ അറസ്റ്റ് ചെയ്യാൻ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. അറസ്റ്റ് വൈകുന്തോറും തെളിവുകൾ നശിപ്പിക്കുവാനും, പ്രതി മുൻകൂർ ജാമ്യം തേടാനുമുള്ള സാധ്യതകൾ വർദ്ധിക്കുകയാണ്. വൈദികനെ കേസിൽ നിന്ന് രക്ഷിക്കുവാനായി ഉന്നത കേന്ദ്രങ്ങളിൽ നിന്ന് പോലീസിനു മേൽ സമ്മർദ്ദം ഉള്ളതായി സൂചനകളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക