വാർദ്ധക്യം വൈകിപ്പിക്കാനും, ചെറുപ്പം നിലനിർത്താനും സെക്സ് എന്ന ഒറ്റമൂലി ശീലമാക്കൂ; ആധികാരികമായ പഠനങ്ങൾ പറയുന്നത് ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
ലൈംഗികത ചെറുപ്പം നിലനിർത്തുമോ എന്ന വിഷയത്തില്‍ ഇതിനകം തന്നെ ഒരുപാട് പഠനങ്ങള്‍ നടന്നിട്ടുണ്ട്. മിഖായേല്‍ റോയ്‌സന്റെ ‘RealAge – Are You as young as You Can Be?’എന്ന പുസ്തകത്തില്‍, ലഭ്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സെക്സിന്റെ ആന്റി ഏജിംഗ് സവിശേഷതകളെപ്പറ്റി പരാമർശിക്കുന്നുണ്ട്. “ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത് പ്രായം കുറയ്ക്കാനും ചെറുപ്പം നിലനിർത്താനും സഹായിക്കും. ആഴ്ചയില്‍ ഒരു തവണ മാത്രം ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതില്‍ നിന്നും 1.6 വർഷം വരെ പ്രായത്തില്‍ കുറവ് അനുഭവപ്പെട്ടേക്കാം. വർഷത്തിന്റെ ആരോഹണ ക്രമത്തിലല്ല യഥാർത്ഥ പ്രായം കണക്കാക്കേണ്ടത്, ജീവശാസ്ത്രപരമായ ഘടകങ്ങളാണ് പ്രായം നിർണയിക്കുന്നത്,” എന്നാണ് റോയ്സണ്‍ അഭിപ്രായപ്പെട്ടത്.
1982 ഡിസംബറില്‍ പുറത്തിറക്കിയ മറ്റൊരു പഠനത്തില്‍, ലൈംഗികതയുടെ തീവ്രത പുരുഷന്റെയും അതിലൂടെ ഉണ്ടാകുന്ന ലൈംഗികാസക്തി സ്ത്രീയുടെയും ആയുസ് കൂടാൻ കാരണമാകുന്നുവെന്ന് ജറെന്റോളോജിസ്റ്റുകള്‍ പരാമർശിക്കുന്നുണ്ട്. ബോംബെ സൈക്കാട്രി സൊസൈറ്റിയുടെ 2008 ലെ സില്‍വർ ജൂബിലി നാഷണല്‍ അവാർഡിന് അർഹമായ ഒരു പ്രബന്ധത്തില്‍, പ്രായം കൂടുന്നതിനനുസരിച്ചുണ്ടാകുന്ന മാറ്റങ്ങള്‍ ഒരു വ്യക്തിയുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നുവെന്നും കൂടാതെ വലിയ ശതമാനം (83 .4 %) പുരുഷന്മാരും അൻപതുകള്‍ക്കു ശേഷവും ലൈംഗികത നിലനിർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്നും പറയുന്നു.
സ്ഥിരമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഒരു വ്യക്തിയെ ചെറുപ്പം നിലനിർത്താൻ സഹായിക്കുമെന്ന് ഐ എ എസ് എച്ച് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൻഡ്രോളജി ആൻഡ് സെക്ഷ്വല്‍ ഹെല്‍ത്ത് ) സ്ഥാപകൻ ഡോക്ടർ ചിരാഗ് ഭണ്ഡാരി അഭിപ്രായപ്പെടുന്നു. “ലൈംഗിക ബന്ധത്തിന് ശേഷം ഹാപ്പി ഹോർമോണ്‍സ് എന്നറിയപ്പെടുന്ന എൻഡോർഫിന്നിന്റെ അളവ് ഉയരുന്നു. സ്ഥിരമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ആന്റി ഏജിങ് സവിശേഷത അടങ്ങിയ ടെസ്റ്റോസ്റ്റീറോണുകളുടെ അളവില്‍ വർധന ഉണ്ടാകുകയും ഇത് ഉന്മേഷത്തോടെയും ചെറുപ്പമായും നിലനില്‍ക്കാൻ സഹായിക്കുകയും ചെയ്യുന്നു.”