കാടുകളിലൂടെയും കുന്നിന്‍ ചെരുവുകളിലൂടെയും സൈക്കിളുമായി ചീറിപായുന്ന സാഹസിക സൈക്കിളിസ്റ്റുകളുടെ വീഡിയോ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരാറുണ്ട്. ഇത്തരം വീഡിയോകള്‍ക്ക് ഒരു പ്രത്യേക ഫാന്‍ബേസ് ഉണ്ടെന്ന് തന്നെ പറയാം. ദുര്‍ഘടമായതും കുത്തനെ ചെരിവുള്ളതുമായ വഴികളിലൂടെ ബ്രേക്ക് പോലും ഉപയോഗിക്കാതെ അതിവേഗതിയിലാണ് ഇത്തരക്കാര്‍ പോകുന്നത്. എന്നാല്‍ ഇത്തരം സാഹസിക യാത്രകള്‍ പലപ്പോഴും അപകടങ്ങള്‍ക്ക് വഴിതെളിക്കുന്നു.
ad 1
കുത്തനെയുള്ള ചരിവിലൂടെ അതിവേഗതയില്‍ പോകുമ്ബോള്‍ അപ്രതീക്ഷിതമായി മുന്നിലെത്തുന്നതെന്തും അപകടത്തിന് കാരണമാകുന്നു. സൈക്കിളിന്റെ വേഗത അപകടത്തിന്റെ വ്യാപ്തി കൂട്ടാന്‍ കാരണമാണ്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.@pubity എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ കാട്ടിലൂടെ വളഞ്ഞ് പുളഞ്ഞ് താഴേക്ക് ഇറങ്ങി പോകുന്ന ഒരു ഒറ്റയടി പാതയിലൂടെ സൈക്കിളിസ്റ്റ് പോകുന്നത് കാണാം. സൈക്കിളിസ്റ്റിന്റെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറാ ദൃശ്യങ്ങളാണ് അത്.
ad 2
അതിവേഗതയില്‍ കടന്ന് പോകുന്നതിനിടെ പെട്ടെന്ന് നീണ്ട കൊമ്ബുകളുള്ള ഒരു പശുവിനെ കണ്ട് സൈക്കിളിസ്റ്റിന്റെ നിയന്ത്രണം നഷ്ടമാവുകയും അയാള്‍ കൈ കുത്തി താഴേക്ക് വീഴുകയും ചെയ്യുന്നു. പിന്നെ വീഡിയോയില്‍ കാണുന്നത് മരങ്ങള്‍ മറഞ്ഞ ആകാശക്കാഴ്ചയാണ്. ഒപ്പം സൈക്കിളിസ്റ്റ് ശ്വാസം കിട്ടാതെ കിതയ്ക്കുന്നതും കേള്‍ക്കാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ വേഗം വൈറലായി.
ad 3
20 മണിക്കൂറിനുള്ളില്‍ ഏതാണ്ട് നാലര ലക്ഷത്തിന് മേലെ ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്. ഒപ്പം നിരവധി പേര്‍ വീഡിയോ കണ്ട് തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി.വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ സൈക്കിളിസ്റ്റ് ചെന്ന് പെട്ടത് അറ്റം മുതല്‍ അറ്റം വരെ ഏഴടി വരെ നീളമുള്ള കൊമ്ബുകള്‍ക്ക് പേരുകേട്ട ഇനമായ ലോംഗ്‌ഹോണ്‍ പശുവാണ് അതെന്ന് കുറിച്ചിരിക്കുന്നു. സ്‌പെയിന്‍ സ്വദേശികളായ ഇവയെ ആദ്യകാല അമേരിക്കന്‍ കുടിയേറ്റക്കാരാണ് അമേരിക്കയില്‍ എത്തിച്ചത്. കഠിനമായ കാലാവസ്ഥകള്‍ക്ക് യോജിച്ച ഇവ മാംസ കുറവിനും കൊമ്ബിനും പേരുകേട്ട ഇനമാണെന്ന് എഴുതിയിരുന്നു. ”പരിശുദ്ധ പശു എന്ന് പറയാനുള്ള അവസരം നഷ്ടമായി.’ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ‘ഇല്ല നിനക്ക് കടന്ന് പോകാന്‍ കഴിയില്ല’ മറ്റൊരാള്‍ എഴുതി. ശരിയായ തലവാചകം ‘പശു ഒരു പാതയില്‍ അപ്രതീക്ഷിത അതിഥിയെ കണ്ടുമുട്ടുന്നു’ എന്നാണെന്നും ‘അപ്രതീക്ഷിത അതിഥി’ സൈക്കിള്‍ യാത്രികനാണെന്ന് കരുതുന്നതായും മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു.
ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4