ഫാൻ, ടിവി, ഫ്രിഡ്‌ജ്, മിക്‌സി തുടങ്ങിയ വെെദ്യുത ഉപകരണങ്ങള്‍ ഇല്ലാത്ത വീടുകള്‍ ഇപ്പോള്‍ കുറവാണ്. ഇവ ഉപയോഗിക്കുന്നതനുസരിച്ച്‌ കറണ്ട് ബില്ല് കൂടുന്നു. നാം പ്രതീക്ഷിക്കുന്നതിനും ഇരട്ടിയായിരിക്കും വരുന്ന കറണ്ട് ബില്ല്. പലപ്പോഴും നമ്മുടെ അശ്രദ്ധയാണ് ഇത് കൂടുന്നതിനുള്ള ഒരു കാരണം. കറണ്ട് ബില്ല് കൂടുന്നത് കുറയ്ക്കാൻ ചില വഴികള്‍ നോക്കിയാലോ.

എല്‍ഇഡി ബള്‍ബ്: എല്‍ഇഡി ബള്‍ബുകള്‍ക്ക് വെെദ്യുതി ഉപയോഗം വളരെ കുറവാണ്. വീട്ടിലെ എല്ലാ റൂമിലും എല്‍ഇഡി ബള്‍ബുകള്‍ ഇടുക. പണ്ട് കൂടുതലും ഫിലമെന്റ് ബള്‍ബുകളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇവ വെെദ്യുതി അമിതമായി വലിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോളാർ: അമിതമായി വെെദ്യുതി ഉപഭോഗം ഒഴിവാക്കാൻ വീട്ടില്‍ സോളാർ പാനലുകള്‍ സ്ഥാപിക്കുന്നത് വളരെ നല്ലതാണ്.

റേറ്റിംഗ്: ടിവി, ഫ്രിഡ്ജ് എന്നിവ വാങ്ങുമ്ബോള്‍ റേറ്റിംഗ് നോക്കി വാങ്ങുക. അഞ്ച് സ്റ്റാർ റേറ്റിംഗ് ഉള്ള ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാൻ ശ്രദ്ധിക്കുക. ഇവ അമിതമായി കറണ്ട് എടുക്കുന്നില്ല.

ഉപയോഗശേഷം ഓഫ് ചെയ്യുക: ലെെറ്റ്, ഫാൻ, എ സി എന്നിവ ഉപയോഗശേഷം ഓഫ് ചെയ്യാൻ മറക്കരുത്. വെെെദ്യുതി ലാഭിക്കാനും കറണ്ട് ബില്ല് കുറയ്ക്കാനും ഇത് സഹായിക്കുന്നു.

ഫാനും എസിയും ഒരുമിച്ച്‌ പ്രവർത്തിപ്പിക്കരുത്: റൂമില്‍ പെട്ടെന്ന് തണുപ്പ് വ്യാപിക്കാൻ ചിലർ എ സിയും ഫാനും ഒരുമിച്ച്‌ ഇടും. ഇത്തരത്തില്‍ രണ്ടും ഒരുമിച്ച്‌ അധികനേരം പ്രവർത്തിപ്പിക്കുന്നത് കറണ്ട് ബില്ല് കൂട്ടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക