പി.വി. അൻവർ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ച്‌ മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി. നേരത്തേ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളാണ് അൻവർ ആവർത്തിക്കുന്നത്.അൻവറിന്റെ ബോധ്യങ്ങളും അനുഭവങ്ങളുമാണ് ഇതുപോലുള്ള വെളിപ്പെടുത്തലിലേക്ക് നയിച്ചത്. അൻവറിന്റെ വെളിപ്പെടുത്തല്‍ നിസ്സാരമല്ലെന്നും കെ.എം. ഷാജി പറഞ്ഞു.

പി.ശശിയും എ.ഡി.ജി.പി അജിത് കുമാറും മാഫിയാ സംഘമാണ്. എന്നാല്‍ മുഖ്യ പ്രതി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തണെമന്നും ഷാജി ആവശ്യപ്പെട്ടു. 29 വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ ചുമതലയിലുണ്ട്. എന്നാല്‍ ഈ വകുപ്പുകളെല്ലാം കൈകാര്യം ചെയ്യുന്നത് പി.ശശിയാണെന്നും കെ.എം. ഷാജി ആരോപിച്ചു. പി.ശശിക്കെതിരെ നേരത്തേയും ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്. അപ്പോഴെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോള്‍ കാണുന്ന നടപടികളെല്ലാം കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്നും ഷാജി ആരോപിച്ചു. അജിത് കുമാറിനെ നേരത്തേയും പുറത്താക്കി തിരിച്ചെടുത്തത് എല്ലാവരും കണ്ടതാണ്. ഒരു മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഇപ്പോള്‍ എവിടെയാണിരിക്കുന്നത്. അതുപോലെയാണ് ഈ സസ്പെൻഷനും.-ഷാജി പറഞ്ഞു. യു.ഡി.എഫ് സർക്കാറില്‍ ഒരു ഭരണകക്ഷി എം.എല്‍.എ ഇതുപോലുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ എന്തായിരിക്കും കേരളത്തിന്റെ അവസ്ഥയെന്നും കെ.എം. ഷാജി ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക