പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്‍കിയത് 1.4 കോടി രൂപ. വയനാട്, റായ്ബറേലി എന്നീ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഈ തുക അനുവദിച്ചത്.
എന്നാല്‍ ഒരു മണ്ഡലത്തിലെ മത്സരത്തിനായി പാർട്ടി എറ്റവുമധികം തുക അനുവദിച്ചത് രാഹുലിന് അല്ലെന്നാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ മത്സരിച്ച വിക്രമാദിത്യ സിങ് കൈപ്പറ്റിയത് 8.7 ലക്ഷം രൂപയാണ്. എന്നാല്‍ നടി കങ്കണ റണാവത്തിനോട് പരാജയപ്പെട്ടു.
സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയ കിഷോരി ലാല്‍ ശർമ, കേരളത്തില്‍ നിന്നുള്ള നേതാവ് കെസി വേണുഗോപാല്‍ എന്നിവർക്കും 70 ലക്ഷം രൂപയാണ് പാർട്ടി നല്‍കിയത്. റായിബലേറിയിലും വയനാട്ടിലുമായി രണ്ട് സീറ്റുകളിൽ മത്സരിച്ച രാഹുൽ ഗാന്ധിക്കും ഓരോ മണ്ഡലത്തിനും 70 ലക്ഷം എന്ന കണക്കിലാണ് 1.4 കോടി ലഭ്യമായത്.