ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണവിധേയനായ സി.പി.എം എം.എല്‍.എ മുകേഷിനെതിരെ കടുത്ത നിലപാടുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുകേഷിന്റെ രാജിക്കായി കടുത്ത സമ്മർദ്ദവുമായാണ് ഘടക കക്ഷിയായ സി പി ഐ രംഗത്തെത്തിയിരിക്കുന്നത്.

മുകേഷ് മാറി നില്‍ക്കണം എന്നതാണ് പാർട്ടി നിലപാടെന്ന് ബിനോയ് വിശ്വം പിണറായിയെ അറിയിച്ചു. മുകേഷ് ധാർമികതയുടെ പേരില്‍ മാറി നില്‍ക്കണമെന്നതാണ് സി.പി.ഐ എക്സിക്യൂട്ടീവ് തീരുമാനമെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചു. യോഗത്തില്‍ ഉയർന്നു വന്ന ഭൂരിപക്ഷ തീരുമാനവും മുകേഷിനെതിരായിരുന്നു. അദ്ദേഹത്തെ മാറ്റിനിർത്തണമെന്ന പൊതുവികാരം കൂടി പരിഗണിച്ചാണ് സിപിഐ ഇത്തരം തീരുമാനത്തിലേക്കെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുകേഷിന്റെ രാജിയില്‍ ബിനോയ് വിശ്വം മൃദുവായ നിലപാടാണ് നേരത്തെ എടുത്തിരുന്നത്. എല്‍ഡിഎഫ് സർക്കാർ പോകുന്നത് ശരിയായ പക്ഷത്താണെന്നും സർക്കാറിന്റേത് സ്ത്രീപക്ഷമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പാർട്ടി യോഗത്തിലെ ഭൂരിപക്ഷ തീരുമാനം മുകേഷിനെതിരായതോടെ ബിനോയ് വിശ്വവും നിലപാടില്‍ മാറ്റം വരുത്തുകയായിരുന്നു. അതേസമയം ലൈംഗിക പീഡന പരാതിയില്‍ മുകേഷിനോട് എം.എല്‍.എ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടേണ്ടെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. പാർട്ടി അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക