വിവാഹ ദിവസം പ്രതിശ്രുത വരനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കുമ്മണിപ്പറമ്ബ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വിവാഹത്തിനായി തയ്യാറാകാൻ ശുചിമുറിയിലേക്ക് പോയതായിരുന്നു ജിബിൻ.ഏറെ നേരം കഴിഞ്ഞിട്ടും ശുചിമുറിയില്‍ നിന്ന് പുറത്തിറങ്ങാത്തതിനെത്തുടർന്ന് വാതില്‍ പൊളിച്ച്‌ ബന്ധുക്കള്‍ അകത്തുകയറുകയായിരുന്നു.

അപ്പോഴാണ് കൈ ഞരമ്ബ് മുറിച്ചനിലയില്‍ കണ്ടെത്തിയത്. ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ കരിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദേശത്തായിരുന്ന ജിബിൻ കുറച്ച്‌ ദിവസം മുമ്ബാണ് നാട്ടിലെത്തിയത്. കടബാദ്ധ്യതയൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം. മരണ കാരണം എന്താണെന്ന് വ്യക്തമല്ല.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക