ആരോപണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അന്വേഷണവും മാതൃകാപരമായ ശിക്ഷാനടപടികളും ഉണ്ടാകണമെന്ന് നടൻ പൃഥ്വിരാജ്. അന്വേഷണത്തിനൊടുവില്‍ ആരോപണങ്ങള്‍ കള്ളമാണെന്ന് തെളിഞ്ഞാല്‍ അത് ഉന്നയിച്ചയാള്‍ക്കെതിരേയും ശിക്ഷാനടപടികളുണ്ടാകണം.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവ്യവസ്ഥിതി അനുസരിച്ച്‌ ഇരയുടെ പേരാണ് സംരക്ഷിക്കപ്പെടേണ്ടത്, ആരോപണവിധേയരുടെ പേരുകള്‍ പുറത്തുവിടുന്നതില്‍ നിയമതടസങ്ങളുണ്ടെന്ന് കരുതുന്നില്ല. അത് തീരുമാനിക്കേണ്ടത് ഗവണ്‍മെന്റാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹേമാ കമ്മിഷനുമായി ആദ്യം സംസാരിച്ചവരില്‍ ഒരാളാണ് ഞാൻ. അതുകൊണ്ട് ഞാൻ ഞെട്ടേണ്ട ആവശ്യമില്ല. വിഷയത്തില്‍ ഇടപെടുന്നതില്‍ അമ്മ സംഘടനയ്ക്ക് വീഴ്ച സംഭവിച്ചു എന്നതില്‍ യാതൊരു സംശയവുമില്ല, പൃഥ്വിരാജ് പറഞ്ഞു. വീഡിയോ ചുവടെ കാണാം 👇

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക