ഇടക്കാലത്ത് അക്രമങ്ങള്‍ ഒഴിഞ്ഞുനിന്ന ചങ്ങനാശേരിയില്‍ നിന്ന് വെള്ളിയാഴ്ച വൈകിട്ട് പുറത്തുവന്നത് ഒരു ഗുണ്ടാ ആക്രമണത്തിൻ്റെ കഥയാണ് .നഗരമധ്യത്തില്‍ കെഎസ്‌ആർടിസി ബസ് സ്റ്റേഷൻ്റെ സമീപത്തെ റോഡില്‍ ഒരു ചെറുപ്പക്കാരനെ തലങ്ങും ഓടിച്ചിട്ട് വെട്ടുന്ന മൂന്നുപേർ. ബൈക്കില്‍ പോയ ഷമീർ ഷാ എന്നയാളെ കാറിടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം.
തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറാൻ ശ്രമിച്ചെങ്കിലും വിടാതെ വീണ്ടും വെട്ടിവീഴ്ത്തി.അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ കഴിയുന്ന യുവാവിൻ്റെ മൊഴി വിശദമായി രേഖപ്പെടുത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രതികളുടെ പേരുകള്‍ ഷമീർ കൃത്യമായി പറയുന്ന വീഡിയോ പുറത്തുവന്നു.
വീഡിയോയിലെ സംഭാഷണം ചുവെട
ചോദ്യം: ആരൊക്കെയായിരുന്നു പറ… മറുപടി: അനീഷ് വാളുമായിട്ട് ഇറങ്ങി, ഫൈസല്‍ വാളുമായിട്ട് ഇറങ്ങി, ആദിലും വാളുമായിട്ട് ഇറങ്ങിചോദ്യം: ആരാ വണ്ടിയിടിച്ച് കയറ്റിയത്…. മറുപടി: ഫൈസല്‍.
തലയ്ക്ക് പിൻഭാഗത്താണ് ഏറ്റവും ആഴമേറിയതും ഗുരുതരവുമായ പരുക്ക്. പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായി കാണാവുന്നത് പോലെ അക്രമിസംഘത്തിൻ്റെ ഏറ്റവും ഒടുവിലെ വെട്ടാണ് അത്. കൈപ്പത്തികളാകെ ചിതറിത്തെറിച്ച് വിരലുകളറ്റ നിലയിലായിരുന്നു. ഇരുകൈകളിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മേല്‍ചുണ്ടിൻ്റെ ഒരുഭാഗം അറ്റുപോയി. (അതീവ ബീഭല്‍സമായതിനാല്‍ ഫോട്ടോകളും വീഡിയോകളും ഈ റിപ്പോർട്ടിനൊപ്പം ചേർക്കുന്നില്ല)












