അച്ഛന്‍റെ കാർ ഇടിച്ച്‌ തെറിപ്പിച്ച്‌ മകൻ. മറ്റൊരു കാറുമായി എത്തി അച്ഛന്‍റെ കാറില്‍ രണ്ട് തവണ ഇടിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ബദ്‍ലാപുരിലാണ് സംഭവം. കാർ ഡ്രൈവർ ഉള്‍പ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്.

കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. അംബർനാഥിലെ ചിഖോലിക്ക് സമീപം നടന്ന സംഭവത്തിൻ്റെ വീഡിയോ, സമീപത്തുള്ള ഒരാള്‍ ഷൂട്ട് ചെയ്യുകയും പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈകിട്ട് 6:30ന് ബിന്ദേശ്വർ ശർമയും കുടുംബവും കല്യാണ്‍-ബദ്‌ലാപൂർ സംസ്ഥാനപാതയിലൂടെ കാറോടിക്കുകയായിരുന്നു. ബിന്ദേശ്വർ ഒരു വെളുത്ത ടൊയോട്ട ഫോർച്യൂണറിലാണ് യാത്ര ചെയ്തിരുന്നത്. കുടുംബത്തിലെ മറ്റ് അംഗങ്ങളും കാറിലുണ്ടായിരുന്നു. ഈ വാഹനത്തെ കറുത്ത ടാറ്റ സഫാരിയില്‍ മകൻ സതീഷ് പിന്തുടർന്നു. സതീഷ് ആദ്യം തന്‍റെ പിതാവിന്‍റെ കാറിനെ പിന്നില്‍ നിന്ന് ഇടിച്ച്‌ മുന്നോട്ട് പോയി. പിന്നീട് വണ്ടി ഓടിച്ച്‌ തിരികെ വന്നും ഇടിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക