ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് പല അബദ്ധങ്ങളും സ്വാതന്ത്ര്യ ദിനത്തിൽ സംഭവിക്കാറുണ്ട്. പതാക തല തിരിച്ചുയർത്തിയ സംഭവങ്ങൾ വരെ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഇത്തരത്തിലുള്ള അബദ്ധങ്ങളെയെല്ലാം കടത്തിവിട്ടുന്ന ഒരു അബദ്ധമാണ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നേതാക്കൾക്ക് തലയോലപ്പറമ്പിൽ സംഭവിച്ചത്.

സ്വാതന്ത്ര്യദിനാഘോഷങ്ങൾ കൊഴുപ്പിക്കാൻ പാർട്ടിയുടെ മണ്ഡലം പ്രസിഡന്റ് ആൻറണി കളമ്പുകാടന്റെ നേതൃത്വത്തിൽ രാവിലെ തന്നെ നേതാക്കൾ തലയോലപ്പറമ്പ് പള്ളി കവലയിലുള്ള പാർട്ടിയുടെ ഔദ്യോഗിക കൊടിമരത്തിന് കീഴിൽ അണിനിരന്നു. മണ്ഡലം പ്രസിഡന്റ് പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെക്കുകയും ചെയ്തതിനുശേഷം നേതാക്കളും വിരലിലെണ്ണാവുന്ന അണികളും ചേർന്ന് ദേശീയ ഗാനം ആലപിച്ചപ്പോൾ കൂട്ടത്തിൽ വിവരമുള്ള ആരോ പാറിപ്പറക്കുന്ന പതാകയിലേക്ക് നോക്കിയപ്പോഴാണ് അബദ്ധം മനസ്സിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയുടെ പതാകയല്ല തങ്ങൾ ഉയർത്തിയത് മറിച്ച് കോൺഗ്രസിന്റെ പതാകയാണ് കൂട്ടത്തിൽ ബോധമുണ്ടായിരുന്ന ഏക പ്രവർത്തകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് മറ്റ് നേതാക്കൾക്ക് കാര്യം പിടികിട്ടിയത്. പറ്റിയ അബദ്ധം മറയ്ക്കാൻ പതാക എല്ലാം ത്രിവർണ്ണമല്ലേ, പിന്നെന്താ കുഴപ്പം എന്ന മട്ടിലാണ് കേരള കോൺഗ്രസ് ജോസ് വിഭാഗം നേതാക്കളും പ്രവർത്തകരും ഇപ്പോൾ പ്രതികരിക്കുന്നത്.

സംഭവം ഒതുക്കി തീർക്കാൻ നേതാക്കൾ ശ്രമിച്ചെങ്കിലും ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പാർട്ടി വലിയ രീതിയിൽ പരിഹസിക്കപ്പെടുകയാണ് ഇപ്പോൾ. ജോസ് കെ മാണിയെ നേതാവായി അംഗീകരിക്കുന്നവരിൽ നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കണം എന്ന പരിഹാസവും പലരും ഉയർത്തുന്നുണ്ട്. ദേശഭക്തിയും, ദേശീയ ബോധവും ഇല്ലാത്തവർക്ക് രാജ്യത്തിൻറെ പതാക ഏതെന്ന തിരിച്ചറിവ് ഉണ്ടാകണമെന്ന് വാശിപിടിക്കാൻ കഴിയില്ലല്ലോ എന്നും ആളുകൾ പരിഹസിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക