ഭർത്താവുമായി അവിഹിത ബന്ധം പുലർത്തിയ യുവതിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച്‌ കൊലപ്പെടുത്തി ഭാര്യ. തിരുവള്ളൂരിന് അടുത്ത പുല്ലറമ്ബാക്കം സ്വദേശി സുരേഷിന്റെ കാമുകി രാജേശ്വരിയെയാണ് ഭാര്യ പാർവതി കൊലപ്പെടുത്തിയത്. 80 ശതമാനം പൊള്ളലേറ്റ രാജേശ്വരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

15 വർഷം മുമ്ബാണ് സുരേഷും , പാർവതിയും വിവാഹിതരായത്. മക്കള്‍ ജനിച്ച്‌ അധികം വൈകും മുൻപ് തന്നെ ബുള്ളറപാക്കം സ്വദേശിയായ രാജേശ്വരിയുമായി സുരേഷ് പ്രണയത്തിലായി . രാജേശ്വരി ഭർത്താവുമായി വേർപിരിഞ്ഞ് തനിച്ച്‌ താമസിക്കുകയായിരുന്നു. ഇതിനിടെ രാജേശ്വരിയുടെ നിബന്ധത്തിന് വഴങ്ങി സുരേഷ് രാജേശ്വരിയ്‌ക്ക് താലി ചാർത്തിയതായും പറയപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോൾ രാജേശ്വരി സുരേഷിന്റെ പച്ചക്കറിക്കടയില്‍ നേരിട്ട് എത്തി വ്യാപാരത്തിൽ ഇടപെടാൻ തുടങ്ങി. ഇതില്‍ പ്രകോപിതരായ പാർവതിയും ബന്ധുക്കളും മാർക്കറ്റിലെത്തി രാജേശ്വരിയുമായി വഴക്കിട്ടു. ആ സമയം പാർവതി രാജേശ്വരിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു . പാർവതിയ്‌ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക