ജി എസ് ടി വിഭാഗം നടത്തിയ പരിശോധനയില്‍ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയ കുറവിലങ്ങാട് എക്സ് പാല്‍ സ്കിൻ ക്ലിനികില്‍ ജി എസ് ടി പരിശോധന. വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ 50 ലക്ഷം രൂപ പിഴയായി ഇടാക്കി. ജി എസ് ടി ഇൻറലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് പിഴ ഈടാക്കിയത്. കോട്ടയം കുറവിലങ്ങാട് സ്വദേശി ഡോ. എക്സണ്‍ മാത്യുവിൻ്റെ ഉടമസ്ഥതയിലുള്ള എക്സ്പാല്‍ സ്കിൻ ക്ലിനിക്കിന് എതിരെയാണ് നടപടി.ബുധനാഴ്ച നടന്ന റെയ്ഡില്‍ കോടികളുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്.
ഇദേഹത്തിൻ്റെ വീട്ടിലും സ്ഥാപനത്തിലും ഒരേ സമയം ആയിരുന്നു റെയ്ഡ്. റെയ്ഡില്‍ നികുതി വെട്ടിപ്പിൻ്റെ നിരവധി രേഖകകള്‍ പിടിച്ചെടുത്തു. സൗന്ദര്യ വർധിത ട്രീറ്റ്മെന്റ്, ലേസർ, പീല്‍, തുടങ്ങിയ ട്രീറ്റ്മെന്റ് ചെയ്യുന്നതിന് ഉപഭോക്താക്കളില്‍ നിന്നും നികുതി തുക ഈടാക്കുകയും ഈ തുക ജി എസ് ടി ആയി അടയ്ക്കാതെ കോടികളുടെ വെട്ടിപ്പ് നടത്തിയതായാണ് വ്യക്തം ആകുന്നത്. ആറു മാസത്തോളം ഈ സ്ഥാപനത്തിൻ്റെ ഇടപാടുകള്‍ നിരീക്ഷിച്ച ശേഷമാണ് ഇപ്പോള്‍ തട്ടിപ്പ് കണ്ടെത്തിയത്.
വ്യാപക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ ആദ്യ ഘട്ടത്തില്‍ ഇതില്‍ 50 ലക്ഷം രൂപ ഫൈൻ ആയി അടപ്പിച്ചിട്ടുണ്ട്. ക്ലിനികില്‍ നിന്നും വീട്ടില്‍ നിന്നും പിടിക്കപ്പെട്ട മറ്റു രേഖകള്‍ പരിശോധിച്ച് കൂടുതല്‍ വെട്ടിപ്പ് വ്യക്തമായാല്‍ കൂടുതല്‍ തുക പിഴ ആയി അടയ്ക്കേണ്ടി വരും. കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പ് നടന്നു എന്നും സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നടപടികളിലേക്ക് ജിഎസ്ടി ഡിപ്പാർട്ട്മെൻറ് കടക്കും എന്നാണ് ലഭിക്കുന്ന സൂചന.

















