കേരളത്തിലെ ജനങ്ങളുടെ പണം പാകിസ്താന് വരെ കൊടുത്തവരാണ് ഇടത് സർക്കാരെന്ന് സംവിധായകൻ അഖില്‍ മാരാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഇന്നലെകളില്‍ ചിലവഴിച്ച കണക്കുകള്‍ കൃത്യമായി പുറത്ത് വിട്ടിരുന്നുവെങ്കില്‍ സിപിഎമ്മിനൊപ്പം പണം പിരിക്കാൻ താനും ഇറങ്ങാമായിരുന്നുവെന്നും അഖില്‍ മാരാർ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ‘ എന്റെ വിമർശനത്തെ ക്രിയാത്മകമായി എടുത്തു കണക്കുകള്‍ പുറത്ത് വിടാൻ ഏതെങ്കിലും ഒരു സൈബർ അണിയോ.. ഓണ്‍ലൈൻ ഇടത് ചാനലോ അല്ലെങ്കില്‍ മാദ്ധ്യമങ്ങളോ തയ്യാർ ആയിരുന്നെങ്കില്‍ സിപിഎം നൊപ്പം പണം പിരിക്കാൻ ഞാനും ഇറങ്ങാമായിരുന്നു.. എന്റെ സംഭാവന മുഖ്യമന്ത്രിക്ക് നല്‍കാമായിരുന്നു . പകരം ഇവർ ചെയ്തത് തെറി വിളിയും കേസെടുക്കലുമായിരുന്നു എങ്കില്‍ കുറച്ചു കൂടി കാര്യങ്ങള്‍ ജനത്തോട് പറയണം എന്ന് എനിക്ക് തോന്നി.

അച്യുതാനന്ദൻ മുഖ്യമന്ത്രി ആയ കാലത് പാകിസ്ഥാനില്‍ പ്രളയം ഉണ്ടായപ്പോള്‍ 5 കോടി കൊടുത്തു.കേരളത്തിലെ ജനങളുടെ പണം പാകിസ്താന് വരെ കൊടുക്കാം എന്ന സത്യവും അതോടെ തെളിഞ്ഞു. സുതാര്യത മനസിലായി കാണും .പിണറായി വിജയൻ എന്തായാലും പാകിസ്താന് കൊടുത്തില്ല മറിച്ചു പാർട്ടിക്കാർക്ക് നല്‍കിയിട്ടുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ തവണ പിണറായി വിജയനെ അധികാരത്തില്‍ എത്തിക്കാൻ വോട്ട് ചെയ്തവരുടെ എണ്ണം 10555616 അതായത് ഒരു കോടി 55ലക്ഷം പേർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ മുഖ്യമന്ത്രിയെ ഇവർ വിശ്വസിക്കുന്നെങ്കില്‍ 1000രൂപ ഇവർ മാത്രം സംഭാവന നല്‍കിയാല്‍ ആയിരം കോടിക്ക് മുകളില്‍ വരും..ഇതില്‍ ചിലർക്ക് കൊടുക്കാൻ ശേഷി കാണില്ല എന്നാല്‍ മറ്റ് ചിലർക്ക് ഒരു ലക്ഷം കൊടുക്കാനുള്ള ശേഷി ഉണ്ട്..അത് കൂടാതെ സഹായിക്കാൻ താല്പര്യമുള്ള മറ്റുള്ളവരും പ്രതിപക്ഷത്തുള്ളവരും സാലറി ചലഞ്ചും ഒക്കെ ആകുമ്ബോള്‍ വേറെ ഒരു 500കോടി ലഭിക്കണം. അതിന് പുറമെ മറ്റ് സംസ്ഥാനത്തിന്റെ സാമ്ബത്തിക സഹായം, നേരിട്ട് ചെയ്യാം എന്ന് പറഞ്ഞവർ തന്നെ ഇതിനോടകം 500ഓളം വീടുകളുടെ കാര്യത്തില്‍ ഉറപ്പ് നല്‍കി.

കേന്ദ്രം പ്രഖ്യാപിക്കാൻ പോകുന്ന തുക വേറെ. അതായത് എന്നെ പോലുള്ളവരെ നിസാരമായി തള്ളി കളഞ്ഞു മുന്നോട്ട് പോകാൻ കേരളത്തിന്‌ കഴിയും എന്ന് സാരം.പണം കിട്ടിയില്ല എങ്കില്‍ മുഖ്യമന്ത്രി ദാസൻ ജയനെ വോട്ട് ചെയ്തവർക്ക് പോലും വിശ്വാസമില്ല എന്ന് നിങ്ങള്‍ മനസിലാക്കുക. ഇനി തെറി വിളിക്കുന്ന ഓരോ സഖാവും കൊടുത്ത പണത്തിന്റെ കണക്കു കൂടി കമന്റില്‍ ഇട്ടാല്‍ അത് മറ്റുള്ളവർക്കൊരു പ്രോത്സാഹനം ആകും..- എന്നും അഖില്‍ മാരാർ പറയുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമാക്കണം..ഇന്നലെകളിൽ ചിലവഴിച്ച കണക്കുകൾ കൃത്യമായി പുറത്ത് വിടണം.. ഇതായിരുന്നു…

Posted by Akhil Marar on Tuesday, August 6, 2024
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക