മഹാരാഷ്ട്രയില്‍ കെട്ടിടത്തില്‍ നിന്നു വീണ് 21 വയസുകാരി മരിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. കൃഷ്ണ വിശ്വ വിദ്യാലയത്തില്‍ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒപ്പം പഠിച്ചിരുന്ന ധ്രുവ് ചിക്കാര എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് ചില പ്രശ്നങ്ങളുണ്ടായതായും പൊലീസ് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

മഹാരാഷ്ട്രയിലെ സതാറയില്‍ പെണ്‍കുട്ടി താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണാണ് മരിച്ചത്. സംഭവദിവസം യുവാവ് അവിടെ എത്തിയിരുന്നതായും ഇരുവരും തമ്മില്‍ തർക്കവും വാഗ്വാദവും ഉണ്ടായതായും പൊലീസ് കണ്ടെത്തി. നേരത്തെയും ഒരുമിച്ച്‌ പഠിച്ചിരുന്ന ഇരുവരും കഴിഞ്ഞ രണ്ട് വ‍ർഷമായി പ്രണയത്തിലായിരുന്നത്രെ. പിന്നീട് ഇവർക്കിടയില്‍ ചില പ്രശ്നങ്ങളുണ്ടായി. ഫ്ലാറ്റില്‍ വെച്ചുള്ള തർക്കത്തിനിടെ യുവാവ് പെണ്‍കുട്ടിയെ താഴേക്ക് തള്ളിയിടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മല്‍പ്പിടുത്തത്തിനിടെ യുവാവിന്റെ ശരീരത്തിലും ചെറിയ മുറിവുകളുണ്ടായിരുന്നു. ഇതും പൊലീസിന് നിർണായക തെളിവായി. പെണ്‍കുട്ടിയുടെ അമ്മയാണ് യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ തന്റെ മകളെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും മറ്റ് ആണ്‍സുഹൃത്തുക്കളുമായി സംസാരിക്കുന്നതിന് തടഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയും ഡോക്ടറാണ്. ഇയാളില്‍ നിന്ന് അകന്നുനില്‍ക്കാൻ താൻ ഉപദേശിച്ചിരുന്നുവെന്നും എന്നാല്‍ അതിന് ശ്രമിക്കുമ്ബോഴൊക്കെ യുവാവ് പിന്തുടർന്ന് ഉപദ്രവിക്കുന്നതായി മകള്‍ പറ‌ഞ്ഞുവെന്നും അമ്മ മൊഴി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക