മലപ്പുറം: വയനാട് ദുരന്തത്തില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുമ്ബോഴും പാലസ്തീനിലെ ഹമാസിന്റെ തലവൻ ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടതിന്റെ പേരില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. മലപ്പുറം ജില്ലയിലെ കുന്നുമ്മലില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് റാലി സംഘടിപ്പിച്ചത്. മുണ്ടക്കൈയിലുണ്ടായ ദുരന്തത്തില്‍ സംസ്ഥാനമൊന്നാകെ വിറങ്ങലിച്ച് നില്‍ക്കുമ്ബോഴാണ് പലസ്തീൻ സംഘടനയുടെ നേതാവ് കൊല്ലപ്പെട്ടതിന്റെ പേരിൽ കേരളത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്.
വയനാടിന് വേണ്ടി സുരക്ഷാകവചമൊരുക്കാൻ ഒരു നാട് ഒന്നാകെ ഓടി നടക്കുമ്ബോഴാണ് അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് തെളിയിച്ച് കൊണ്ട് പതിനായിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഒരു നാട്ടിലെ സംഘടനാ നേതാവിന് വേണ്ടി ഇക്കൂട്ടർ ഒത്തുകൂടിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവർ ഇതിന്റെ ഭാഗമായിരുന്നു.
ഹനിയയുടെ രക്തസാക്ഷിത്വം പോരാളികള്‍ക്ക് നിത്യ പ്രചോദനമാണെന്നാണ് ഇവർ പറയുന്നത്. ‘ഇസ്രായേല്‍ തകർന്നടിയും കട്ടായം’ എന്നുള്‍പ്പെടെ ഇസ്രായേല്‍ വിരുദ്ധ മുദ്രാവാക്യങ്ങളും റാലിയില്‍ ഉയർന്നിരുന്നു. പോരാട്ടത്തിന്റെ പാതയില്‍ രക്തവും ജീവനും നല്‍കിയ നേതാവ് എന്നുള്‍പ്പെടെ ഹനിയയെ പുകഴ്‌ത്തുന്ന മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നു.
ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഹനിയ കൊല്ലപ്പെട്ടത്. ടെഹ്റാനില്‍ ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ വച്ച് ആക്രമണം ഉണ്ടാവുകയായിരുന്നു. ഹനിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലാണ് ഹനിയയുടെ ആക്രമണത്തിന് പിന്നിലെന്ന് ഇറാനും ഹമാസും ആരോപിക്കുന്നു. സംഭവത്തില്‍ ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒക്ടോബർ ഏഴിന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു ഹനിയ. ഈ സംഭവത്തിന് പിന്നാലെയാണ് ഇസ്രായേലും പാലസ്തീനും തമ്മില്‍ രൂക്ഷമായ പോരാട്ടം ആരംഭിച്ചത്.