വയനാട്: മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലുണ്ടായ മണിക്കൂറുകള്‍ക്കകം ആ മലയോരമേഖലയിലേക്ക് ഓടിയെത്തിയ ഒരാളുണ്ട്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദുരന്തത്തിന്റെ ആഴം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഉള്‍പ്പെടെ ബോധ്യപ്പെടുത്തി കേന്ദ്രസർക്കാരിന്റെയും അതുവഴി സൈന്യത്തിന്റെയും സജീവ ഇടപെടലും സഹായവും ആദ്യമണിക്കൂറുകളില്‍ തന്നെ ഉറപ്പാക്കിയതിന് പിന്നിലും ജോർജ് കുര്യന്റെ ഇടപെടല്‍ ഉണ്ടായിരുന്നു.
രണ്ട് ദിവസത്തിന് ശേഷവും ദുരന്തസ്ഥലങ്ങളില്‍ തിരച്ചില്‍ തുടരുമ്ബോൾ അദ്ദേഹം വയനാട്ടിലെ അപകടമുഖത്ത് ക്യാമ്ബ് ചെയ്ത് പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ്. സൈന്യത്തിന്റെയും എൻഡിആർഎഫിന്റെയും തിരച്ചില്‍ സംഘങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തിയും രക്ഷാപ്രവർത്തനം നടത്തുന്ന മേഖലകളില്‍ നേരിട്ടെത്തി വിലയിരുത്തിയും ഒരു സാധാരണക്കാരനായി വയനാടിന്റെ കണ്ണീരൊപ്പുകയാണ് ജോർജ് കുര്യൻ. മുട്ടറ്റം ചെളി പുതഞ്ഞുകിടക്കുന്ന ദുരന്തഭൂമിയില്‍ കാല്‍ മണ്ണില്‍ പൂണ്ടുപോകാതിരിക്കാൻ വേണ്ടി മാത്രം ഒരു ഷൂ ധരിച്ച് ഉടുത്തിരിക്കുന്ന വെളളമുണ്ട് കാല്‍മുട്ടുവരെ തെറുത്തുകയറ്റി രക്ഷാപ്രവർത്തകർക്കൊപ്പം എല്ലായിടത്തും ജോർജ് കുര്യൻ എത്തുന്നു.
ദുരിതബാധിതർ താമസിക്കുന്ന ക്യാമ്ബുകളില്‍ നേരിട്ടെത്തി സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം സേവാഭാരതി ഉള്‍പ്പെടെയുളള സന്നദ്ധ പ്രവർത്തനങ്ങള്‍ക്ക് മാർഗനിർദ്ദേശങ്ങള്‍ നല്‍കിയും അദ്ദേഹം സജീവമാണ്. മാദ്ധ്യമസംഘങ്ങളെ കൂടെക്കൂട്ടിയും ഓരോ മണിക്കൂറിലും വാർത്താചാനലുകളില്‍ പ്രത്യക്ഷപ്പെട്ടുമല്ല അദ്ദേഹത്തിന്റെ പ്രവർത്തനം. അപകടത്തിന്റെ ആഴവും വ്യാപ്തിയും മനസിലാക്കിയുളള അവസരോചിതമായ പ്രവർത്തനം. ജോർജ് കുര്യന്റെ അപകടമുഖത്തെ നിശബ്ദസേവനം സമൂഹമാദ്ധ്യമങ്ങളിലും ചർച്ചയായി. ദുരന്തമുഖത്ത് ജനങ്ങൾക്കൊപ്പം നിൽക്കുന്ന കേന്ദ്രമന്ത്രിക്ക് നൽകാം ഒരു ബിഗ് സല്യൂട്ട്.

















