വയനാട്ടില്‍ വേദനിപ്പിക്കുന്ന സാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ഇത് രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള നിമിഷമല്ലെന്നും എല്ലാ സംവിധാനങ്ങളും കൈ കോർത്തു പ്രവർത്തിക്കേണ്ട നിമിഷമാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രക്ഷാ പ്രവർത്തനത്തില്‍ ഏർപ്പെടുന്നവർക്കുള്ള നന്ദിയും രാഹുല്‍ ഗാന്ധി അറിയിച്ചു.
വയനാട്ടിലെ മുണ്ടക്കൈ ദുരന്ത മേഖലയിലും മേപ്പാടി വിംസ് ആശുപത്രിയില്‍ കഴിയുന്നവരെയും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. എന്ത് പറയണമെന്ന് അറിയാത്ത നിമിഷമാണിത്. പുനരധിവാസം ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
വയനാട് നടക്കുന്ന രക്ഷാ ദൗത്യത്തില്‍ അഭിമാനമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ധാരാളം ആളുകള്‍ ദുരിതം അനുഭവിക്കുന്നുണ്ട്. അവർക്ക് വേണ്ടി എല്ലാവരും മുന്നിട്ടിറങ്ങണം. പുനരധിവാസത്തിനു ഉള്‍പ്പെടെ ശാശ്വത ഇടപെടലുകള്‍ വേണം. ശാശ്വത പരിഹാരം ആണ് ആവശ്യം. വയനാട് ദുരന്തങ്ങള്‍ തുടർക്കഥയാവുന്നുവെന്നും അതുകൊണ്ട് ശാശ്വത പരിഹാരം വേണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
















