കോക്രോച്ച്‌ ജനതാ പാർട്ടിയുടെ (സിജെപി) എല്ലാ ആവശ്യങ്ങളെല്ലാം അംഗീകരിച്ച്‌ കേന്ദ്ര സർക്കാർ. സിജെപിയും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ചകള്‍ക്ക് ശേഷം കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിംഗും സിജെപി പ്രതിനിധികളും പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.പ്രതിഷേധക്കാർക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിച്ചു.

ഭാവിയിലും ഇവർക്കെതിരെ കേസ് ഉണ്ടാകില്ലെന്നും കേന്ദ്രം അറിയിച്ചു. സിജെപിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചെന്നും കേന്ദ്ര മന്ത്രിമാർ വ്യക്തമാക്കി. ആത്മഹത്യ ചെയ്‌ത വിദ്യാർത്ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരം, സമരക്കാർക്കെതിരെയുള്ള എഫ്.ഐ. ആറുകള്‍ പിൻവലിക്കുകയും ഭാവിയില്‍ കേസെടുക്കുകയും ചെയ്യരുത് എന്നീ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നാണ് സിജെപി അറിയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമരം അവസാനിപ്പിച്ചെന്നും പ്രതിഷേധക്കാർ പിരിഞ്ഞുപോകണമെന്നും സിജെപി പ്രതിനിധികള്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക