കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് നടി ജ്യോതിക.ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വച്ച് സ്ഥാനമൊഴിയണം.താന്‍ രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കൊപ്പവും ഭാവിക്കൊപ്പവും നില്‍ക്കുന്നു.
ഞാന്‍ ഉത്തരവാദിത്തത്തിനും ജനാധിപത്യ ഇന്ത്യക്കും പരിഷ്‌കരിച്ച വിദ്യാഭ്യാസ സമ്പ്രദായത്തിനും ഒപ്പം നില്‍ക്കുന്നു. എന്ന് ജ്യോതിക തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ഒരു അമ്മയെന്ന നിലയില്‍ തന്റെ മക്കളെയും ഇതുപോലെ ധൈര്യശാലികളായി വളര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, ധര്‍മ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നാണ് സൂചന ലഭിക്കുന്നത്. എന്നാല്‍ രാജിയില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പാര്‍ലമെന്റ് മാര്‍ച്ച് പുനരാരംഭിക്കുമെന്നും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നുമാണ് വിദ്യാര്‍ഥികളുടെ മുന്നറിയിപ്പ്. സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ഡല്‍ഹി ജന്തര്‍ മന്ദറില്‍ സുരക്ഷ ശക്തമാക്കുകയും 18 മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുകയും ചെയ്തിട്ടുണ്ട്.










