മലപ്പുറം താനൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം ഉടമ അറിയാതെ കൂടിയ തുകയ്ക്ക് പണയം വച്ച്‌ ലക്ഷങ്ങളുടെ തട്ടിപ്പ്.ബാങ്ക് മാനേജരായിരുന്ന അര്‍ജുന്‍ അറസ്റ്റില്‍. കാത്തലിക് സിറിയന്‍ ബാങ്ക് താനൂര്‍ ശാഖ മാനേജരായിരുന്ന അര്‍ജുന്റെ ആസൂത്രണത്തിലാണ് തട്ടിപ്പ് നടന്നത്.

തിരൂര്‍ ചെമ്പ്ര സ്വദേശി മുഹമ്മദ് യാസിര്‍ നല്‍കിയ പരാതിയിലാണ് ഈ വലിയ കൊള്ളയെക്കുറിച്ചുള്ള വിവരം പുറംലോകം അറിഞ്ഞത്. കേസില്‍ മുന്‍ മാനേജര്‍ അര്‍ജുനെയും സുഹൃത്ത് താനൂര്‍ സ്വേദേശി ഷുഹൈബിനെയും പ്രതിയാക്കി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു ഇതില്‍ ഒന്നാം ആം പ്രതിയായ അര്‍ജുന്‍ എന്ന മുന്‍ ബാങ്ക് മാനേജറെ താനൂര്‍ പൊലീസ് അറസ്‌റ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമാനമായ രീതിയില്‍ കൂടുതല്‍ പേരുടെ സ്വര്‍ണ്ണം വച്ച്‌ ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. നേരത്തെ പരാതിയുടെ അടിസ്ഥാനത്തില്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് അര്‍ജുനെ നീക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക