നീറ്റ് പരീക്ഷാവിവാദത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തെങ്ങും പ്രതിഷേധം തുടരുന്നതിനിടെ മുംബൈയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ കൊണ്ടുപോകാൻ ശ്രമിച്ച പോലീസ് വാൻ തടഞ്ഞ യുവതി ആരാണെന്ന അന്വേഷണം വ്യാപകമായിരുന്നു.നടിയും മോഡലുമായ റിയ അഹിർ ആണ് പോലീസ് വാനിന് മുന്നില്‍ കയറി നിന്ന് വാഹനം തടഞ്ഞത്.

തലയില്‍ തൊപ്പിയും ഹ്യൂഡിയും ധരിച്ച്‌ പോലീസ് വാനിന് മുന്നില്‍ നിന്ന് വാഹനം തടയുന്ന യുവതിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ദേശീയ ശ്രദ്ധയാകർഷിക്കുകയും ചെയ്തു.മുംബൈ ദാദറിലെ ശിവാജി പാര്‍ക്കില്‍ പ്രതിഷേധിച്ച ഒരുകൂട്ടം വിദ്യാര്‍ഥികളെ വാനില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പെരുമഴയില്‍ പോലീസ് വാനിന് മുന്നില്‍ കയറിനിന്ന് 27കാരിയായ റിയ അഹിർ പോലീസ് വാൻ തടഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരീക്ഷാ ക്രമക്കേടുകള്‍ ആരോപിച്ചും ഡല്‍ഹിയില്‍ പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടിയെക്കുറിച്ചും കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നടത്തിയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മുംബൈ ദാദറിലെ ശിവാജി പാര്‍ക്കില്‍ വിദ്യാർഥികള്‍ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് ബലമായി വാനില്‍ കയറ്റികൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടെ റിയ അഹീർ വാഹനം തടയുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക