ഈരാറ്റുപേട്ടയില്‍ മിന്നലായി ഓപ്പറേഷൻ തൂഫാൻ, അനധികൃതമായി പ്രവർത്തിച്ചിരുന്ന പാൻമസാല കടകള്‍ പൊളിച്ചു മാറ്റി.വൻ തോതില്‍ നിരോധിത പുകയില വസ്തുക്കള്‍ പിടികൂടി.ഇന്നു രാവിലെ 11 മണിയോട് കൂടിയായിരുന്നു തൂഫാൻ റെയ്ഡ് ആരംഭിച്ചത്. പോലീസ്, എക്സൈസ്, നഗരസഭ ആരോഗ്യ വിഭാഗം എന്നിവ സംയുക്തമായാണ് നഗരത്തില്‍ പരിശോധന നടത്തിയത്.

ചാക്കു കണക്കിന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിന്നും പിടികൂടി. ഇതിനിടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റ പെട്ടിക്കട പൊളിച്ചുമാറ്റാൻ നഗരസഭ ജീവനക്കാരും പോലീസും ശ്രമിച്ചത് ഉന്തും തള്ളിലേക്കും കാര്യങ്ങള്‍ എത്തിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏഴോളം കടകളില്‍ നിന്നു നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിട്ടുണ്ട്. തുടർന്ന് നടന്ന റെയ്ഡില്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന വൻ തോതില്‍ ഉള്ള ഹാൻസ് ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക