ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടക്കുന്ന പരിശോധനകളില്‍ മയക്കുമരുന്ന് ഒളിത്താവളങ്ങള്‍ തന്ത്രപരമായി മണത്തറിഞ്ഞ് പിടികൂടിയ എറണാകുളം റൂറല്‍ ജില്ലാ പൊലീസിലെ കെ9 സ്ക്വാഡ് അംഗം ‘മിസ്റ്റി’ എന്ന നായയാണ് ഇപ്പോള്‍ താരം.എട്ട് വയസ്സ് പ്രായമുള്ള ലാബ്രഡോർ റിട്രീവർ വിഭാഗത്തില്‍പ്പെട്ട മിസ്റ്റി, മാരകമായ ലഹരിവസ്തുക്കള്‍ ഒളിപ്പിച്ചുവെച്ചാല്‍ നിമിഷങ്ങള്‍ക്കകം അത് കൃത്യമായി കണ്ടെത്താൻ അതീവ വൈദഗ്ദ്ധ്യം നേടിയ കനത്ത നാർക്കോട്ടിക് സ്നിഫറാണ്.

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പെരുമ്പാവൂർ പട്ടണത്തിലും, മറ്റ് സ്റ്റേഷൻ പരിധികളിലും നടന്ന മയക്കുമരുന്ന് വേട്ടയില്‍ നിർണായക സ്വാധീനമായിരുന്നു. മികച്ച സേവനത്തിന് പലതവണ ഗുഡ് സർവീസ് എൻട്രി ഉള്‍പ്പെടെ ബഹുമതി ലഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സീനിയർ സിപിഒമാരായ കെ.ജെ. രാജീവ്, വി.എ. ശ്രീകുമാർ എന്നിവരാണ് ഹാൻഡ്‌ലർമാർ. മിസ്റ്റിയെ കൂടാതെ എക്സ്പ്ലൊസീവ് സ്നിഫർമാരായ ജാമി, ബെർട്ടി, അർജുൻ, ക്രൈം സീൻ ട്രാക്കർമാരായ മാർലി, ടില്‍ഡ എന്നിവരാണ് കെ9 സ്ക്വാഡിലുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക