സോഷ്യല്‍ മീഡിയ ചർച്ചകളില്‍ ഇടം നേടിയിരിക്കുകയാണ് ഹോളിവുഡിലെ പ്രമുഖ നടിയായ ചാർലീസ് തെറോണ്‍. വിവാഹത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള താരത്തിന്റെ തുറന്ന നിലപാടുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘കാള്‍ ഹെർ ഡാഡ്ഡി’ പോഡ്കാസ്റ്റില്‍ 2025ല്‍ നടത്തിയ പരാമർശങ്ങളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.സിംഗിള്‍ ജീവിതം തനിക്ക് ഏറെ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് നടി വ്യക്തമാക്കി.

അടുത്തിടെ ഒരു 26കാരനുമായി ലൈംഗികബന്ധത്തിലേർപ്പെട്ട അനുഭവത്തെക്കുറിച്ച്‌ സംസാരിക്കവെ അത് “മനോഹരമായിരുന്നു” എന്നും അവർ പറഞ്ഞു. ദീർഘകാലം സിംഗിളായി ജീവിച്ച താൻ, പ്രണയബന്ധങ്ങളില്ലാത്ത ബന്ധങ്ങളുടെ ആശയം ജീവിതത്തിന്റെ നാല്‍പതുകളിലാണ് മനസ്സിലാക്കിയതെന്നും നടി തുറന്നു പറഞ്ഞു.പഴയ പോഡ്കാസ്റ്റ് കുത്തിപ്പൊക്കിയതോടെ നടിയുടെ ജീവിതരീതി വീണ്ടും ചർച്ചയായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെ ദ് ഡ്ര്യൂ ബാരിമോർ ഷോ എന്ന പരിപാടിയില്‍ നടിയോട് വ്യക്തിജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും ചോദ്യമുയർന്നു. താൻ പറയുന്നത് തമാശയായി ചിലർക്ക് തോന്നിയേക്കാമെന്നും ഒരാളുടെയും കൂടെ സ്ഥിരമായി താമസിക്കുക എന്നത് തനിക്ക് ചിന്തിക്കാനാവില്ലെന്നും നടി വ്യക്തമാക്കി.രണ്ട് പെണ്‍മക്കളുടെ അമ്മയായ തെറോണ്‍, കുട്ടികള്‍ മുമ്പ് തന്റെ ബന്ധങ്ങളെക്കുറിച്ച്‌ കൂടുതല്‍ ചോദിക്കാറുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അതില്‍ ആശങ്കകളില്ലെന്നും വ്യക്തമാക്കി. 2012ലും 2015ലുമാണ് അവർ രണ്ട് കുട്ടികളെ ദത്തെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക