സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ദൃശ്യം ചൈനീസ് സൈനികന്റെ അച്ചടക്കത്തെക്കുറിച്ചുള്ള വലിയ ചർച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്‍ തൊട്ടടുത്തുകൂടെ പോകുമ്പോഴും കണ്ണിമയ്ക്കാതെ, ഒരിഞ്ച് പോലും അനങ്ങാതെ നില്‍ക്കുന്ന ഒരു ചൈനീസ് സൈനിക ഉദ്യോഗസ്ഥനാണ് ഈ ദൃശ്യങ്ങളിലെ താരം.
വിമാനം വലിയ ശബ്ദത്തോടെ കടന്നുപോകുമ്പോള്‍ ചുറ്റുമുള്ളവരെല്ലാം അത്ഭുതത്തോടെ നോക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഈ ഉദ്യോഗസ്ഥൻ തന്റെ അച്ചടക്കത്തില്‍ നിന്ന് അല്പം പോലും വ്യതിചലിക്കുന്നില്ല.തികഞ്ഞ ഗൗരവത്തോടെയും ഏകാഗ്രതയോടെയും നില്‍ക്കുന്ന അദ്ദേഹത്തിന്റെ ഭാവം “അച്ചടക്കത്തിന്റെ അടുത്ത തലം” എന്നാണ് സൈബർ ലോകം വിശേഷിപ്പിക്കുന്നത്.
ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം കണ്ടുകഴിഞ്ഞ ഈ വീഡിയോ, സൈനികർ പരിശീലനത്തിലൂടെ നേടിയെടുക്കുന്ന മാനസിക കരുത്തിന്റെയും നിയന്ത്രണത്തിന്റെയും ഉത്തമ ഉദാഹരണമായി വിലയിരുത്തപ്പെടുന്നു.പ്രൊഫഷണലിസത്തിന്റെ കാര്യത്തില്‍ ഈ ഉദ്യോഗസ്ഥൻ മാതൃകയാണെന്നും “സീറോ റിയാക്ഷൻ ചലഞ്ച്” അദ്ദേഹം പൂർത്തിയാക്കിയിരിക്കുകയാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.










