തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്ക് നിയമസഭയില്‍ പിന്തുണ പ്രഖ്യാപിച്ചതിനെത്തുടർന്ന് മന്നാർഗുഡി എം.എല്‍.എ എസ്.കാമരാജിനെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ (എ.എം.എം.കെ) നിന്ന് പുറത്താക്കി.

പാർട്ടിയുടെ ഏക ജനപ്രതിനിധിയായിരുന്ന കാമരാജ് പാർട്ടി നിലപാട് തള്ളിയതോടെ ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരനാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.ഗവർണർക്ക് നല്‍കിയ കത്ത് വ്യാജമാണെന്ന ദിനകരന്റെ വാദം തള്ളിക്കൊണ്ട്, സ്വന്തം ഇഷ്ടപ്രകാരമാണ് പിന്തുണ നല്‍കുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോ കാമരാജ് പുറത്തുവിട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചൊവ്വാഴ്ച സഭയില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കിയതോടെയാണ് ഔദ്യോഗികമായി പുറത്താക്കപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക