പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്ട്രീയ ഭാവി തുലാസിലായെന്ന് പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പി.വി.ആർ.നരസിംഹ റാവു ഒരു വർഷം മുന്നേ തന്നെ പ്രവചിച്ചിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബംഗാള്‍ രാഷ്ട്രീയത്തില്‍ ആധിപത്യം പുലർത്തിയിരുന്ന മമതയുടെ സുവർണ്ണകാലം അവസാനിച്ചതായും, വരാനിരിക്കുന്ന 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവർക്ക് അധികാരം നഷ്ടമാകുമെന്നും വർഷങ്ങള്‍ക്കുമുൻപേയുള്ള വീഡിയോയില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

യുപിയില്‍ ബിഎസ്പിയും മായാവതിയും എങ്ങനെയാണോ പ്രസക്തി നഷ്ടപ്പെട്ട് രാഷ്ട്രീയത്തിന്റെ അരികുകളിലേക്ക് തള്ളപ്പെട്ടത്, സമാനമായ സാഹചര്യം മമതയെയും കാത്തിരിക്കുന്നു എന്നായിരുന്നു പ്രവചനം. അധികാരത്തിന്റെ ഉച്ചസ്ഥായിയില്‍ നിന്ന് ദീദി നിശബ്ദമായ പതനത്തിലേക്ക് നീങ്ങുകയാണെന്ന് റാവു നിരീക്ഷിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2004 മുതല്‍ മമതയെ തുണച്ചിരുന്ന ശുക്രദശ 2024 മെയ് മാസത്തോടെ അവസാനിച്ചു. നിലവില്‍ ആരംഭിച്ചിരിക്കുന്ന സൂര്യദശ അവർക്ക് കടുത്ത തിരിച്ചടികളുടെയും പരാജയങ്ങളുടെയും കാലമായിരിക്കുമെന്ന് ജ്യോതിഷ വിശകലനം വ്യക്തമാക്കുന്നു.

മമതയുടെ ജാതകപ്രകാരം 2026 ഏപ്രില്‍-മെയ് മാസങ്ങള്‍ ഭരണനഷ്ടത്തിന്റേതാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അധികാരം നിലനിർത്താൻ സാധിക്കില്ലെന്നും ബംഗാളില്‍ വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും റാവു പ്രവചിച്ചിരുന്നു.

മമത ബാനർജി നടത്തുന്ന അതിശക്തമായ തന്ത്രിക പൂജകളും ആത്മീയ അനുഷ്ഠാനങ്ങളുമാണ് ദോഷകാലത്തും അവരെ അധികാരത്തില്‍ പിടിച്ചുനിർത്തുന്നത്. എന്നാല്‍ കർമ്മഫലങ്ങള്‍ പൂർണ്ണമായി തടയാൻ ഇത്തരം പൂജകള്‍ക്ക് കഴിയില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

ബംഗാളിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രത്യേക വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന നീക്കങ്ങളും മമതയ്ക്ക് തിരിച്ചടിയാകുമെന്ന് പ്രവചനത്തിൻറെ അടിസ്ഥാനത്തില്‍ ചർച്ചകള്‍ നടന്നിരുന്നു . വരാനിരിക്കുന്ന വാർഷിക ജാതകം ഭരണാധികാരി എന്ന നിലയിലുള്ള അവരുടെ പതനത്തെയാണ് സൂചിപ്പിക്കുന്നതെന്നും നരസിംഹറാവു വ്യക്തമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക