മലയാളമാസമായ മേടത്തിന്റെ പത്താം ദിനമായ പത്താമുദയം ഇന്ന് ആചരിക്കുന്നു. ജ്യോതിഷശാസ്ത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഈ ദിവസത്തില്‍ സൂര്യൻ ഉച്ചസ്ഥാനത്തേക്ക് ഉയരുമെന്നാണ് വിശ്വാസം.അതിനാല്‍ സൂര്യദേവന് സമർപ്പിച്ചുള്ള ആരാധനകള്‍ക്കും ശുഭകാര്യങ്ങള്‍ ആരംഭിക്കാനും ഏറ്റവും അനുയോജ്യമായ ദിനമായി ഇത് കണക്കാക്കപ്പെടുന്നു.
പാരമ്പര്യ വിശ്വാസങ്ങളും ആചാരങ്ങളും നിറഞ്ഞ പത്താമുദയം, കേരളത്തിലെ ഗ്രാമീണ ജീവിതത്തിലും കാർഷിക സംസ്കാരത്തിലും ഇന്നും സജീവമായി തുടരുന്ന ഒരു പ്രധാന ദിനമാണ്.ഈ ദിവസം ഭക്തിയോടെ സൂര്യനെ സ്മരിക്കുന്നവർക്ക് രോഗദുരിതങ്ങള്‍ ശമിക്കുമെന്ന് വിശ്വാസമുണ്ട്. കാർഷിക പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതിനും വിത്തുവിതയ്ക്കുന്നതിനും ഇത് ഏറ്റവും മികച്ച ദിവസമാണെന്നതാണ് പാരമ്പര്യ ധാരണ. ചില പ്രദേശങ്ങളില്‍ കർഷകർ തങ്ങളുടെ കൃഷിയുപകരണങ്ങള്‍ക്ക് പ്രത്യേക പൂജ നടത്താറുണ്ട്. ഗൃഹപ്രവേശം, പാലുകാച്ച് തുടങ്ങിയ ശുഭചടങ്ങുകള്‍ക്കും പത്താമുദയം പ്രാധാന്യമർഹിക്കുന്നു.
ക്ഷേത്രങ്ങളിലും വീടുകളിലും പ്രത്യേക പൂജകളും ദീപാരാധനകളും നടക്കും. പത്ത് തിരിയിട്ട് ദീപം കത്തിക്കുന്ന രീതിയും വ്യാപകമാണ്. പണ്ടുകാലത്ത് “വെള്ളിമുറം കാണിക്കല്‍” എന്ന ചടങ്ങും പ്രചാരത്തിലുണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തില്‍ വിരിച്ച് സൂര്യപ്രകാശത്തില്‍ ഉണക്കിയ ശേഷം, അതുപയോഗിച്ച് പലഹാരങ്ങള്‍ തയ്യാറാക്കി പ്രസാദമായി കഴിക്കുന്ന പതിവായിരുന്നു ഇത്.
ഈ ദിനത്തില്‍ സൂര്യോദയത്തിന് മുമ്പായി കന്നുകാലികള്‍ക്ക് ദീപം കാണിക്കുകയും സൂര്യനെ വണങ്ങിയും ദിനാരംഭം നടത്തുന്നതും ചില പ്രദേശങ്ങളില്‍ തുടരുന്ന ആചാരമാണ്. പത്താമുദയത്തോടെ ചില രാശികളില്‍ ജനിച്ചവരുടെ ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാകും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ആ ഭാഗ്യരാശികള്‍ ഏതൊക്കെയെന്നും അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും നോക്കാം..
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4)
കുടുംബസൗഖ്യം വർധിക്കും. തൊഴില്‍ മേഖലയിലും പഠനത്തിലും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ബന്ധുക്കളുടെ സഹായവും അംഗീകാരവും ലഭിക്കും.
ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4)
സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത. ആരോഗ്യപരമായി ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. കുടുംബത്തില്‍ ശാന്തത നിലനില്‍ക്കും.
വൃശ്ചികക്കൂർ (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴില്‍-ബിസിനസ് മേഖലയില്‍ പുരോഗതി. കുടുംബജീവിതത്തില്‍ സമാധാനം വീണ്ടെടുക്കും. യാത്രകളും നേട്ടങ്ങളും ഉണ്ടാകും.
മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആത്മവിശ്വാസം വർധിക്കും. സാമ്പത്തികമായി മിതമായ നേട്ടം. ബന്ധങ്ങളില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടാകാം.
കുംഭക്കൂർ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ആരോഗ്യവും തൊഴിലും അനുകൂലമായ കാലഘട്ടം. വിവാഹവും കുടുംബപരമായ മംഗളകാര്യങ്ങളും നടക്കാൻ സാധ്യത. ചെലവ് കൂടിയേക്കാമെങ്കിലും നേട്ടങ്ങള്‍ ഉണ്ടാകും.







