ഇന്ത്യ എത്രത്തോളം സുരക്ഷിതമാണെന്ന് തെളിയിക്കാനായി ഒരു ജർമ്മൻ വിനോദസഞ്ചാരി നടത്തിയ സോഷ്യല്‍ എക്സിപിരിമെന്റിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍.കേരളത്തില്‍ യൂനസ് സാരു എന്ന ജർമൻ വിനോദസഞ്ചാരി നടത്തിയ ഈ പരീക്ഷണത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമില്‍ 40 ദശലക്ഷത്തിലേറെ വ്യൂസ് നേടിയിട്ടുണ്ട്.
തിരക്കേറിയ ഒരു സ്ഥലത്ത് ഐ ഫോണ്‍ ഉപേക്ഷിച്ചിട്ട് പോകുകയാണ് യൂനസ് സാരു ചെയ്തത്. എന്നിട്ട് ഉപേക്ഷിക്കപ്പെട്ട ഐ ഫോണിനോട് ആളുകളുടെ പ്രതികരണം എങ്ങനെയെന്ന് പരിശോധിക്കുകയും അത് വീഡിയോയായി പകർത്തുകയുമാണ് യൂനസ് ചെയ്തത്.
വൈകുന്നേരം 4.30നാണ് പരീക്ഷണം ആരംഭിച്ചത്. നിരവധി ആളുകള്‍ ഐ ഫോണ്‍ ഉപേക്ഷിച്ചിരുന്ന ബെഞ്ചിനരികിലൂടെ പോയി, പലരും അത് ശ്രദ്ധിച്ചില്ല. ചിലർ ഫോണ്‍ നോക്കിയെങ്കിലും അത് കടന്നു പോയി. ഒരാള്‍ പോലും ഫോണ്‍ എടുക്കാനുള്ള ശ്രമം നടത്തിയില്ല. വൈകുന്നേരം 5.30 വരെയും അത് കടന്നു പോയ ആരും ഉപേക്ഷിക്കപ്പെട്ട ഫോണ്‍ എടുത്തില്ല. 6 മണിയോടെ പരീക്ഷണം അവസാനിക്കുകയും ചെയ്തു.

















