ഏപ്രില്‍ മാസത്തെ ബിഗ് ടിക്കറ്റ് വാരാന്ത്യ ഇ – നറുക്കെടുപ്പില്‍ ഭാഗ്യം തേടിയെത്തിയത് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാ‌ർക്ക്. ഓരോരുത്തർക്കും 25,000 ദിർഹം (ഏകദേശം 6,35,289 രൂപ) വീതമാണ് സമ്മാനമായി ലഭിച്ചത്. മലയാളികളായ അൻസില്‍ നാസർ, അമൃത ബാബു, ഫാത്തിമ അഫീദ എന്നിവരും മംഗളൂരു സ്വദേശിനി വീര ലോബോയും ആണ് ഈ ആഴ്‌ചയിലെ വിജയികള്‍.

എയർ അറേബ്യയില്‍ എയർക്രാഫ്‌റ്റ് ടെക്‌നീഷ്യമായി ജോലി ചെയ്യുകയാണ് കണ്ണൂർ സ്വദേശിയായ അൻസില്‍ നാസർ (33). 2022 മുതല്‍ യുഎഇയില്‍ താമസിക്കുന്ന അൻസില്‍ നേരത്തേ കൂട്ടുകാരുമായി ചേർന്ന് ടിക്കറ്റെടുത്തിരുന്നു. ഇത്തവണ തനിച്ചെടുത്ത ടിക്കറ്റിനാണ് ഭാഗ്യദേവത കടാക്ഷിച്ചത്.അമൃത ബാബു (30) തൃശൂർ സ്വദേശിനിയാണ്. ഷാർജയിലെ ജെംസ് സ്‌കൂളില്‍ ടീച്ചിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന അമൃത കഴിഞ്ഞ എട്ട് വർഷമായി യുഎഇയില്‍ തന്നെയാണ് താമസം. നാലാം തവണ എടുത്ത ടിക്കറ്റിനാണ് അമൃതയ്‌ക്ക് സമ്മാനം ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫാത്തിമ അഫീദ കഴിഞ്ഞ അഞ്ച് വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. അപ്രതീക്ഷിതമായി സമ്മാനം കിട്ടിയതിന്റെ ഞെട്ടലിലാണ് കുടുംബം. സമ്മാനത്തുക എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഫാത്തിമ വ്യക്തമാക്കി.കാല്‍നൂറ്റാണ്ടായി പ്രവാസജീവിതെ നയിക്കുന്ന കർണാകട മംഗളൂരു സ്വദേശിനി വീര ലോബോക്ക് (50) പിറന്നാള്‍ ദിനത്തിലാണ് ബിഗ് ടിക്കറ്റ് സമ്മാനമായി ലഭിച്ചത്. ദുബായില്‍ റിസപ്‌ഷനിസ്റ്റായി ജോലി ചെയ്യുന്ന വീര ഈസ്റ്റർ ദിനത്തിലാണ് ടിക്കറ്റെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക