പതിവ് പരിശോധനക്കിടെ കാറിലെത്തിയയാളെ കണ്ടപ്പോള്‍ മുംബൈ പൊലീസിന് ആദ്യം ഞെട്ടല്‍. അത് മാറിയപ്പോള്‍ പിന്നെ ഹസ്തദാനവും കുശലനന്വേഷണവുമായി മാറുകയായിരുന്നു വാഹന പരിശോധന. ഞായറാഴ്ച്ചയായിരുന്നു ഈ സംഭവം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സംഭവം ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാഹനപരിശോധന നടത്തുകയായിരുന്ന സമയത്ത് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഇന്ത്യന്‍ ക്രിക്കറ്ററുമായ ഹാര്‍ദിക് പാണ്ഡ്യ തന്റെ ഫെരാരി കാറില്‍ എത്തിയപ്പോഴാണ് കൗതുകകരമായ രംഗം അരങ്ങേറിയത്. പതിവുപോലെ കാറുകള്‍ തടഞ്ഞ് നിര്‍ത്തിയുള്ള പരിശോധനക്കിടെ ഹാര്‍ദികും വാഹന നിരയിലുണ്ടായിരുന്നു. എന്നാല്‍ പരിശോധനക്കായി കാറിനടുത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന ഹാര്‍ദികിന് ഹസ്തദാനം ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഭയചകിതരുമായിരുന്നു. ഹര്‍ദിക് കാര്‍ ഓടിച്ച്‌ വേഗത്തില്‍ പോകുന്നതും വീഡിയോയില്‍ ഉണ്ട്.

ഹാര്‍ദികിന്റെ കാര്‍ ശേഖരത്തിലേക്ക് ഏറ്റവും പുതിയതായി എത്തിയ വാഹനമാണ് 12 കോടി രൂപ വിലയുള്ള ഫെരാരി. കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി മുംബൈയുടെ തെരുവുകളില്‍ ഹാര്‍ദിക് ഈ വാഹനവുമായി കറങ്ങുന്നുണ്ട്. ഫെരാരി 12 സിലിണ്ടര്‍ ഇന്ത്യയിലെ ഏറ്റവും പുതിയ വി-12 മുന്‍നിര ഗ്രാന്‍ഡ് ടൂറിംഗ് സൂപ്പര്‍കാറാണ്. മണിക്കൂറില്‍ 340-350 കിലോമീറ്റര്‍ വേഗതയുള്ള ഈ കാറിന് ഏകദേശം 2.9 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗതയിലേക്ക് മാറാനാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക