കുന്ദമംഗലത്ത് റാഗിങ്ങിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനമേറ്റതായി പരാതി. ചക്കാലക്കല്‍ ഹയർ സെക്കൻ്ററി സ്കൂളില്‍ ഇന്നലെ ആണ് സംഭവം.കൊടുവള്ളി കരുവൻ പൊയില്‍ അബദുല്‍ സലാമിന്റെ മകൻ മുഹമ്മദ് അസ്ലഹ് (14) നാണ് പരുക്കേറ്റത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിയെ 15 അംഗ സംഘം പിടിച്ചു കൊണ്ടുപോയി സ്കൂളിന് സമീപത്തെ വിവിധയിടങ്ങളില്‍ വെച്ച് മർദ്ദിച്ചതായാണ് പരാതി.മുടി വെട്ടിയ സ്റ്റൈലും കാലില്‍ ധരിച്ച ചെരുപ്പും ചോദ്യം ചെയ്താണ് മർദ്ദനം. സ്കൂളിലെ ഒൻപതാം ക്ലാസില്‍ പഠിക്കുന്നവരാണ് മർദിച്ചെതെന്ന് മുഹമ്മദ് അസ്ലഹ് പറഞ്ഞു. മർദ്ദനത്തെ തുടർന്ന് ശരീരത്തിലാകെ പാടും, മൂക്കില്‍ നിന്നും രക്തം വരികയും ചെയ്തു. താമരശേരി താലൂക്ക് ആശുപത്രിയിലും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും വിദ്യാർത്ഥി ചികിത്സതേടി. പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക











