
തൃപ്പൂണിത്തുറ ഗ്ലോബല്‍ സ്‌കൂളില്‍ 15കാരൻ മിഹിർ അഹമ്മദ് സ്‌കൂളിലെ ഒരു സംഘം വിദ്യാർത്ഥികളില്‍ നിന്ന് നേരിട്ടത് ക്രൂരമായ റാഗിങ്ങെന്ന് അമ്മയുടെ പരാതി. മിഹിന്റെ മരണം വരെ ക്രിമിനല്‍ മനസുള്ള വിദ്യാർത്ഥിക്കൂട്ടം ആഘോഷമാക്കിയെന്നും പരാതിയിലുണ്ട്. മിഹിർ ജീവനൊടുക്കിയതിനെ വിദ്യാർത്ഥികള്‍ ആഘോഷമാക്കിയതിന്റെ സ്‌ക്രീൻ ഷോട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
ജീവനൊടുക്കിയതിനെ കുറിച്ച് അധിക്ഷേപകരമായ ഭാഷയിലാണ് മിഹിർ സംസാരിക്കുന്നത്. മിഹിറിന്റെ മരണശേഷം ‘ജസ്റ്റിസ് ഫോർ മിഹിർ’ എന്ന പേരില്‍ സഹപാഠികള്‍ ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഇത് വഴിയും മിഹിറിന്റെ ചില സുഹൃത്തുക്കള്‍ വഴിയുമാണ് ബന്ധുക്കള്‍ക്ക് ചാറ്റുകളും മറ്റു തെളിവുകളും ലഭിക്കുന്നത്. എന്നാല്‍, ഈ ഗ്രൂപ്പ് രണ്ട് ദിവസത്തിനകം തന്നെ ഡിലീറ്റ് ചെയ്യപ്പെട്ടെന്ന് മിഹിറിന്റെ മാതൃസഹോദരൻ ശരീഫ് പറഞ്ഞു. ഗ്രൂപ്പില്‍നിന്നുള്‍പ്പെടെ ലഭിച്ച വിവരങ്ങളുടെ സ്‌കൂള്‍ അധികൃതർക്ക് പരാതി നല്‍കിയിരുന്നു.