എൻസിപി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി മന്ത്രി എ.കെ. ശശീന്ദ്രൻ. തന്റെ സ്ഥാനാർഥിത്വം ഒഴിവാക്കുക ലക്ഷ്യമിട്ടുള്ള ഏകപക്ഷീയമായ നീക്കങ്ങളാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് ശശീന്ദ്രൻ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.എലത്തൂർ സീറ്റ് എൻസിപിക്ക് സിപിഎം വിട്ടു നല്‍കിയതിനെ തുടർന്ന് ശശീന്ദ്രന് പകരം മുക്കം മുഹമ്മദിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉള്‍പ്പെടെയുള്ളവർ ഇതേ ആവശ്യവുമായി രംഗത്തെത്തി. എന്നാല്‍ എൻസിപി സിറ്റിംഗ് എംഎല്‍എമാരായ ശശീന്ദ്രനും തോമസ് കെ തോമസും അതാത് മണ്ഡലങ്ങളില്‍ മത്സരിച്ച് തത്സ്ഥിതി തുടരട്ടെയെന്നാണ് മുംബൈയില്‍ ചേർന്ന യോഗത്തില്‍ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാർ തീരുമാനിച്ചത്.
എന്നാല്‍ പാർട്ടി പ്രവർത്തകർ ഇതിനെ അട്ടിമറിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ശശീന്ദ്രൻ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.

















