
എല്‍ഡിഎഫ് ഘടകകക്ഷിയായ എൻസിപിക്കുള്ളിലെ തർക്കത്തില്‍ വിമർശനവുമായി സിപിഎം. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിലെ വിമർശനത്തിനുശേഷമാണ് തോമസ് കെ തോമസിനെതിരെ ജില്ലാ സെക്രട്ടറി ആർ.നാസർ വീണ്ടും രംഗത്തെത്തിയത്.എൻസിപിയിലെ തർക്കം കുട്ടനാട് വികസനത്തെ ബാധിക്കുന്നു. തോമസ് കെ തോമസ് തർക്കം നിർത്തി വികസനത്തില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ സർക്കാർ ഏറ്റവും വികസനം കൊണ്ടുവന്നത് കുട്ടനാട്ടിലാണ്, എന്നാല്‍ വികസനത്തെ ഏകോപിപ്പിക്കാൻ തോമസിന് പറ്റിയില്ല.ആകെ ആഞ്ചാറ് പേരുണ്ട് ആ പാർട്ടിയില്‍ അവരാണെങ്കില്‍ അടിയും. എൻസിപിയിലെ അടി നല്ലപോലെ മൂക്കട്ടെ എന്നിട്ട് കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കുമോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.