![](https://keralaspeaks.news/wp-content/uploads/2024/12/IMG-20241201-WA0007-780x470.jpg)
മുംബൈ: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി മഹായുതിക്കുള്ളിലെ തർക്കത്തിനിടയിൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ അജിത് പവാർ ശനിയാഴ്ച ഡൽഹിയിൽ വെച്ച് നടന്ന യോഗത്തിലേ തീരുമാനങ്ങൾ വ്യക്തമാക്കി. മുഖ്യമന്ത്രി ഭാരതീയ ജനതാ പാർട്ടിയിൽ നിന്നായിരിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള രണ്ട് പാർട്ടികൾക്ക് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നും പറഞ്ഞു.
“യോഗത്തിൽ ബി.ജെ.പിയിൽ നിന്ന് മുഖ്യമന്ത്രിയുണ്ടാകുമെന്ന് തീരുമാനമായി.ശേഷിക്കുന്ന രണ്ട് പാർട്ടികൾക്ക് ഉപ മുഖ്യമന്ത്രി പദവും. ഇത് ആദ്യമായല്ല കാലതാമസം ഉണ്ടാകുന്നത്..നിങ്ങൾ ഓർക്കുന്നുണ്ടെങ്കിൽ, 1999 ൽ സർക്കാർ രൂപീകരണത്തിന് ഒരു മാസമെടുത്തു,” അദ്ദേഹം കൂട്ടിച്ചേർത്തും
നേരത്തെ, വ്യാഴാഴ്ച രാത്രി, മഹാരാഷ്ട്രയുടെ കാവൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ദേവേന്ദ്ര ഫഡ്‌നാവിസ്, എൻസിപി അധ്യക്ഷൻ അജിത് പവാർ, മറ്റ് മഹായുതി നേതാക്കൾ എന്നിവരോടൊപ്പം ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെയും കണ്ടിരുന്നു.