ഒമാന്‍ ബൗഷറിലെ റസ്റ്ററന്റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. റസ്റ്ററന്റിന് മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന കണ്ണൂർ തലശ്ശേരി ആറാം മൈല്‍ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ. സജിത(53) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെയാണ് അപകടം. സ്ഫോടനത്തെ തുടർന്ന് വാണിജ്യ റെസിഡൻഷ്യല്‍ കെട്ടിടം ഭാഗികമായി തകർന്നുവീണു. പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്‌ഫോടനമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മസ്‌കത്ത് ഗവർണറേറ്റിലെ സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങള്‍ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വർഷങ്ങളായി ഒമാനിലുള്ള പങ്കജാക്ഷനും സജിതയും അക്കൗണ്ടന്റുമാരായി ജോലി ചെയ്തുവരികയായിരുന്നു. ചെന്നൈയിയലുള്ള ഏക മകള്‍ ഒമാനിലേക്ക് തിരിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക