അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആനയിടഞ്ഞു. തുമ്പിക്കൈ കൊണ്ട് എടുത്ത് എറിഞ്ഞതിനെ തുടര്‍ന്ന് മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂര്‍ മനയില്‍ വിവേകിന് (26) പരിക്കേറ്റു.രാവിലെ ഒന്‍പത് മണിയോടെ ശീവേലി എഴുന്നള്ളിപ്പിനായി കോലം കെട്ടുന്നതിനിടയിലാണ് സംഭവം .

അക്കിക്കാവ് കാര്‍ത്തികേയന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ പുറത്തേക്ക് കോലം എടുത്തു കൊടുക്കുന്നതിനിടെയായിരുന്നു ആനയുടെ അപ്രതീക്ഷിതമായ ആക്രമണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരിക്കേറ്റ വിവേകിനെ ഉടന്‍തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ പിന്നീട് തളച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക