ഓസ്ട്രേലിയയിൽ വന്നാൽ ജീവിതത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ ഇങ്ങനെയാകും എന്ന് ആരും മുന്നറിയിപ്പ് തന്നില്ല: വൈറലായി ഇന്ത്യൻ യുവതിയുടെ വീഡിയോ; ഇവിടെ കാണാം
വിദേശ രാജ്യങ്ങളിലെ ജീവിതത്തെക്കുറിച്ച് വലിയ സ്വപ്നങ്ങളുമായി പോകുന്നവർക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ആകാംക്ഷ എന്ന ഇന്ത്യൻ യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ. ഓസ്‌ട്രേലിയയിലെ തന്‍റെ ജീവിതം ഒരു വലിയ ‘കെണി’ ആണെന്ന് പറയുന്ന വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. എന്നാല്‍, ഈ ‘കെണി’ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചോ കഷ്ടപ്പാടുകളെക്കുറിച്ചോ ഉള്ളതല്ല, മറിച്ച് അവിടത്തെ ഉയർന്ന ജീവിതനിലവാരത്തെയും സമാധാനത്തെയും കുറിച്ചുള്ളതാണ്.
ആറ് മാസം കൊണ്ട് മാറിയ ശീലങ്ങള്‍: ഉയർന്ന ശമ്പളമുള്ള ജോലിയും സുഖലോലുപമായ ജീവിതവും സ്വപ്നം കണ്ടാണ് താൻ ഓസ്‌ട്രേലിയയില്‍ എത്തിയതെന്ന് ആകാംക്ഷ പറയുന്നു. കഠിനാധ്വാനം ചെയ്യാനും കഷ്ടപ്പെടാനും തയ്യാറെടുത്തിരുന്ന തനിക്ക് പക്ഷേ നേരിടേണ്ടി വന്നത് തികച്ചും വ്യത്യസ്തമായ ഒരു ജീവിത സാഹചര്യമായിരുന്നു. വെറും ആറുമാസം കൊണ്ട് തന്‍റെ ശീലങ്ങള്‍ ആകെ മാറിമറിഞ്ഞുവെന്ന് യുവതി സാക്ഷ്യപ്പെടുത്തുന്നു.
ശുദ്ധവായു ശ്വസിക്കാനും എല്ലാ ദിവസവും മനോഹരമായ സൂര്യാസ്തമയം കാണാനും സാധിക്കുന്നു.
വാരാന്ത്യങ്ങളില്‍ ജോലിയെക്കുറിച്ച് ചിന്തിച്ച് കുറ്റബോധം തോന്നേണ്ട ആവശ്യമില്ല.
അസുഖം വന്നാല്‍ അവധി എടുക്കാൻ ആരെയും ബോധിപ്പിക്കേണ്ടതില്ലാത്ത, പിന്തുണയ്ക്കുന്ന ഒരു തൊഴില്‍ സംസ്കാരമാണ് അവിടെയുള്ളത്.
ഒരു ദിവസം മുഴുവൻ ജോലി കഴിഞ്ഞു വന്നാലും വൈകുന്നേരങ്ങളില്‍ വിനോദങ്ങളില്‍ ഏർപ്പെടാൻ ആവശ്യമായ ഊർജ്ജം ഇപ്പോഴും തന്നില്‍ ബാക്കിയുണ്ടെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അവർ പറയുന്നു.
ഇന്ത്യയില്‍ ആഡംബരം, ഇവിടെ നിത്യജീവിതത്തിന്‍റെ ഭാഗം: ഇന്ത്യയിലായിരുന്നപ്പോള്‍ സമാധാനം, സമയം, സാമ്പത്തിക ഭദ്രത എന്നിവയൊക്കെ വലിയ ആഡംബരങ്ങളായിട്ടാണ് തോന്നിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതൊക്കെ തന്‍റെ നിത്യജീവിതത്തിന്‍റെ ഭാഗമാണ്. ഈ സുഖസൗകര്യങ്ങള്‍ക്കും സമാധാനത്തിനും താൻ അടിമപ്പെട്ടുപോയെന്നും ഇതില്‍ നിന്ന് ഒരു മോചനം സാധ്യമല്ലാത്തതിനാല്‍ ഇതൊരു ’10/10 കെണി’ ആണെന്നുമാണ് യുവതി തമാശയായി പറയുന്നത്. മനോഹരമായ പ്രകൃതിയും സുരക്ഷിതത്വവും നിറഞ്ഞ ഈ ജീവിതത്തില്‍ നിന്ന് പഴയ തിരക്കുകളിലേക്ക് മടങ്ങിപ്പോകാൻ തനിക്ക് കഴിയില്ലെന്നും അതുകൊണ്ട് ആരും ഇങ്ങോട്ട് വന്ന് ഈ ‘കെണിയില്‍’ വീഴരുത് എന്നും യുവതി വീഡിയോയുടെ അടിക്കുറിപ്പില്‍ തമാശരൂപേണ കൂട്ടിച്ചേർത്തു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക