ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന സൂചനകള്‍ നല്‍കിക്കൊണ്ട് വിവിധ സഭാ അധ്യക്ഷന്മാരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. തിരുവല്ലയിലെ മാര്‍ത്തോമാ സഭ ആസ്ഥാനത്തെത്തി ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്തയെയും, തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ഹൗസില്‍ രൂപതാ മെത്രാനെയും അവര്‍ നേരില്‍ കണ്ടു. കഴിഞ്ഞ ദിവസം കുറവിലങ്ങാട് പള്ളി സന്ദര്‍ശിച്ചതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്നും വിലയിരുത്തപ്പെടുന്നു.

കോട്ടയം ജില്ലയിലെയും പത്തനംതിട്ട ജില്ലയിലെ ആലപ്പുഴ ജില്ലയിലെയും സീറ്റുകൾ ലക്ഷ്യമിട്ടാണ് മറിയയുടെ ആക്രാന്ത രാഷ്ട്രീയം. കാഞ്ഞിരപ്പള്ളി ആറന്മുള ചെങ്ങന്നൂർ എന്നീ സീറ്റുകളിൽ നിന്ന് ഒപ്പിച്ചെടുക്കാൻ ആണ് ഉമ്മൻചാണ്ടിയുടെ മൂത്തമകൾ കരുനീക്കം നടത്തുന്നത്. ചില മാധ്യമങ്ങളെ സ്വാധീനിച്ച് സ്ഥാനാർത്ഥിപ്പട്ടികയിൽ തൻറെ പേര് ഉണ്ട് എന്നും കോട്ടയം ഡിസിസി കാഞ്ഞിരപ്പള്ളിയിലേക്ക് തൻറെ പേര് ശുപാർശ ചെയ്തു എന്നുമുള്ള വ്യാജവാർത്തകളും ഇവർ പടച്ചു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അരമന സന്ദർശനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സഹോദരൻ ചാണ്ടിയുടെ ശക്തമായ എതിർപ്പിനെ വകവയ്ക്കാതെയാണ് മറിയത്തിന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കങ്ങൾ. ഇവർക്ക് പ്രോത്സാഹനം കൊടുക്കുന്നവരിൽ കോൺഗ്രസിന്റെ ചില ഉന്നത നേതാക്കൾ ഉണ്ടെന്നും പറയപ്പെടുന്നു. ഉമ്മൻചാണ്ടിയുടെ കൂടി വില കളയുന്ന രീതിയിലാണ് മൂത്ത മകളുടെ ഈ ചെയ്യ്തികൾ. പറഞ്ഞു കേൾക്കുന്ന മണ്ഡലങ്ങളിൽ എവിടെ മത്സരിച്ചാലും ഇവരുടെ പരാജയവും ഏറെക്കുറെ ഉറപ്പാണ് എന്നും രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക