കോണ്ഗ്രസ് സ്ഥാനാർഥിപ്പട്ടിക തയാറാക്കുന്നതിനു മുന്നോടിയായി പാർട്ടിയുടെ താഴേത്തട്ടിലെ പൊതുവികാരം മനസിലാക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. ജില്ലാ തലത്തിലെ പ്രധാന നേതാക്കളുമായി കോണ്ഗ്രസിലെ സംസ്ഥാന നേതൃത്വം നടത്തുന്ന ചർച്ചകള്‍ അന്തിമഘട്ടത്തിലേക്കു കടക്കുകയാണ്.കഴിഞ്ഞ മൂന്നു ദിവസമായി കെപിസിസിയില്‍ നടന്ന ചർച്ചകളില്‍ 11 ജില്ലകളിലെ നേതാക്കളുമായി നേതൃത്വം ആശയവിനിമയം നടത്തി.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല തുടങ്ങിയവരാണ് പ്രധാനമായി ചർച്ച നടത്തുന്നത്. ഇന്നലെ നടന്ന ചർച്ചയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പങ്കെടുത്തു.മൂന്നു മേഖലയായി തിരിച്ചായിരുന്നു ചർച്ച. മേഖലകളുടെ ചുമതലയുള്ള കെപിസിസി വർക്കിംഗ് പ്രസിഡന്റുമാർ, ജില്ലകളിലെ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റ്, പ്രധാന ഭാരവാഹികള്‍, പോഷക സംഘടനകളുടെ പ്രസിഡന്റുമാർ തുടങ്ങിയവരാണു ചർച്ചകളില്‍ പങ്കെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓരോ മണ്ഡലത്തിലെയും വിജയസാധ്യതയുള്ള സ്ഥാനാർഥികളുടെ വിവരങ്ങളാണു ജില്ലയില്‍നിന്നെത്തിയ പ്രധാന നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചത്. ഇവർ നല്‍കുന്ന പേരുകളുടെകൂടി അടിസ്ഥാനത്തിലാകും സംസ്ഥാന നേതൃത്വം സ്ഥാനാർഥിപ്പട്ടിക തയാറാക്കി എഐസിസി സ്ക്രീനിംഗ് കമ്മിറ്റിക്കു കൈമാറുക.ഇതോടൊപ്പം വിവിധ സർവേ റിപ്പോർട്ടുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പേരുകളും പട്ടികയിലുണ്ടാകും. എഐസിസി സ്ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച്‌ പട്ടിക തയാറാക്കി ഹൈക്കമാൻഡിന് കൈമാറും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക