മെഴ്‌സിഡസ് ബെൻസിന്റെ അത്യാഡംബര കാറായ മെയ്ബാക്ക് ജി.എല്‍.എസ് ഇന്ത്യയില്‍ നിർമ്മിക്കും. അമേരിക്കയ്ക്ക് പുറത്ത് മെയ്ബാക്ക് നിർമ്മിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.വിപണിയായി ഇന്ത്യ മാറിയതിന് പിന്നാലെയാണ് തീരുമാനം.

2025ന്റെ തുടക്കത്തിലാണ് മെഴ്‌സിഡസ് ബെൻസ് മെയ്ബാക്ക് ജി.എല്‍.എസ് സെലിബ്രേഷൻ എഡിഷൻ ഇന്ത്യയില്‍ പുറത്തിറക്കിയത്. അഞ്ച് സീറ്റ് ഇ.ക്യൂ.എസ് എസ്.യു.വി സെലിബ്രേഷൻ എഡിഷൻ 1.34 കോടി രൂപയ്ക്കും ഏഴ് സീറ്റിന്റേത് 1.48 കോടി രൂപയ്ക്കും അവതരിപ്പിച്ചു. ഈ മോഡലുകള്‍ക്ക് ലഭിച്ച വലിയ വിജയത്തിന്റെ ആഘോഷമായാണ് പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2025ല്‍ മികച്ച വില്‍പ്പന

2025ല്‍ 19,007 വാഹനങ്ങളാണ് മെഴ്‌സിഡീസ് ഇന്ത്യ വിറ്റത്. ടോപ്പ് എൻഡ് സെഗ്മെൻറില്‍ 11 ശതമാനവും ബാറ്ററി വാഹനങ്ങളില്‍ 12 ശതമാനവും വളർച്ച കൈവരിച്ചു. എ.എം,ജി ജി 63, എ.എം.ജി സി.എല്‍ ഇ 53, എ.എം.ജി ജി.എല്‍.സി 43 മോഡലുകളുടെ ഉയർന്ന ആവശ്യകത എ.എം.ജി വിഭാഗത്തില്‍ 34 ശതമാനം വളർച്ച നേടാൻ സഹായമായി.

വൈദ്യുതി വാഹന വില്‍പ്പന ഉയരുന്നു

ഇന്ത്യയില്‍ വില്‍ക്കുന്ന ടോപ്‌എൻഡ് മെഴ്‌സിഡീസ് ബെൻസ് വാഹനങ്ങളില്‍ 20 ശതമാനവും ഇ.വികളാണ്. 2025ല്‍ വിറ്റ ഇലക്‌ട്രിക് കാറുകളില്‍ 70 ശതമാനവും 1.25 കോടി മുതല്‍ 3.10 കോടി വരെ വിലയുള്ള മോഡലുകളാണ്. ഇ.ക്യൂ.എസ് മെയ്ബാക്ക്, ഇ.ക്യൂ.എസ് എസ്.യു.വി, ഇ.ക്യൂ.എസ് സെഡാൻ, മെഴ്‌സിഡീസ്‌ ബെൻസ് ജി 580 എന്നിവയ്ക്കാണ് ആവശ്യക്കാരേറെ.

ചാർജിംഗ് ശൃംഖല റെഡി

ഇലക്‌ട്രിക് വാഹന ഉപഭോക്താക്കള്‍ക്കായി എം.ബി.ചാർജ് പബ്ലിക് എന്ന ഏകീകൃത പബ്ലിക് ചാർജിംഗ് ശൃംഖലയും അവതരിപ്പിച്ചു. 37 രാജ്യങ്ങളില്‍ പ്രവർത്തിക്കുന്ന ശൃംഖല ഇന്ത്യയില്‍ 9,000ലധികം ഡി.സി ചാർജിംഗ് പോയിൻറുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ചാർജിംഗ് പോയിന്റ് കണ്ടെത്തുന്നതു മുതല്‍ പണമടയ്ക്കല്‍ വരെ ഒരൊറ്റ ഡിജിറ്റല്‍ ഇക്കോസിസ്റ്റത്തിലൂടെ ലഭ്യമാക്കുന്നതാണ് സംവിധാനം.

മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് മെഴ്‌സിഡീസ് ബെൻസ് മെയ്ബാക്ക് ജി.എല്‍.എസ് ഇന്ത്യയില്‍ നിർമ്മിക്കുന്നത്. 2026ല്‍ ഇന്ത്യയില്‍ 12 പുതിയ മോഡലുകള്‍ അവതരിപ്പിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക