യുവതി ഓർഡർ ചെയ്തത് മൂന്ന് പാക്കറ്റ് എലിവിഷം. പന്തികേട് തോന്നിയ ഡെലിവറി ജീവനക്കാരന്‍റെ സമയോചിത ഇടപെടലില്‍ യുവതിക്ക് രക്ഷ.ബ്ലിങ്കിറ്റ് കമ്ബനിയിലെ ഡെലിവറി ജീവനക്കാരനാണ് മൂന്ന് പാക്കറ്റ് എലിവിഷത്തിന് ഓർഡർ ലഭിച്ചപ്പോള്‍ തന്നെ തനിക്ക് പന്തികേട് തോന്നിയിരുന്നതായി പറയുന്നത്.

ഡെലിവറി അഡ്രസിലുള്ള വീട്ടിലെത്തുമ്ബോള്‍ ഒരു യുവതി കണ്ണീർ തുടച്ചുകൊണ്ട് വാതില്‍ തുറന്ന് പുറത്തേക്ക് വരുകയായിരുന്നു. സാധനം നല്‍കി തിരികെ പോകുന്നതിനു പകരം ജീവനക്കാരൻ യുവതിയോട് പ്രശ്നം ആരായുകയും ആത്മഹത്യ ചെയ്യരുതെന്നും ഈ വിഷമ ഘട്ടവും കടന്നുപോകുമെന്ന് യുവതിയെ സൗമ്യമായി ആശ്വസിപ്പിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതിയെ ആശ്വസിപ്പിച്ച ശേഷം അയാള്‍ എലിവിഷം ഡെലിവറി ചെയ്യാതെ തിരികെ കൊണ്ടുപോയി. ഡെലിവറി ജീവനക്കാരന്‍റെ പ്രവൃത്തിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രശംസകള്‍ ഒഴുകുകയാണ്. തന്‍റെ മനസ്സാന്നിദ്ധ്യം കൊണ്ട് ഒരു ജീവൻ രക്ഷപ്പെടുത്തിയ ഡെലിവറി ജീവനക്കാരന് കമ്ബനി പാരിതോഷികം നല്‍കണമെന്ന്‌ആളുകള്‍ കുറിച്ചു. കമ്ബനി സംഭവത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക